മലിനജല ദുരന്തങ്ങള്‍ തുടർക്കഥയാകുന്ന കർണാടകയില്‍ വീണ്ടും അപകടം. ധാർവാഡ് ജില്ലയിലെ കലഘട്ടഗി താലൂക്കിലെ മുതഗി ഗ്രാമത്തില്‍ 70 ലധികം ആളുകള്‍ക്കാണ് അസുഖം പിടിപ്പെട്ടിരിക്കുന്നത്.ഗ്രാമത്തില്‍ മലിനജലം കുടിച്ചതിനെ തുടർന്ന് നിരവധി പേർക്ക് ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ടിരുന്നു. വ്യാഴാഴ്ചയോടെ മലിനജലം കുടിച്ച് കൂടുതല്‍ പേർ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. രോഗബാധിതരായ 70 പേരില്‍ 10 പേർ ഹൂബ്ലിയിലെ കിംസ് ആശുപത്രിയിലും 36 പേർ കലഘടഗി താലൂക്ക് ആശുപത്രിയിലും ചികിത്സയിലാണ്.
ബാക്കിയുള്ളവരെ മരുന്ന് നല്‍കി വിട്ടയച്ചു.അതിനിടെ, അനാസ്ഥ ആരോപിച്ച് പ്രാദേശിക പഞ്ചായത്ത് വികസന ഓഫീസർ പ്രവീണ്‍ കുമാർ ഗന്നിയെ സസ്‌പെൻഡ് ചെയ്തുകൊണ്ട് ജില്ലാ കളക്ടർ ദിവ്യ പ്രഭു ഉത്തരവിട്ടിട്ടുണ്ട്. കർണാടകയില്‍ മലിന ജലം കുടിച്ച് ആളുകള്‍ മരിക്കുന്ന സംഭവങ്ങള്‍ വ്യാപകമാകുകയാണ്.
ടൂറിസ്റ്റ് കേന്ദ്രത്തില്‍ ഭര്‍ത്താവിനെ കെട്ടിയിട്ട ശേഷം ഭാര്യയെ കൂട്ടബലാത്സംഗം ചെയ്തു
തന്റെ ഭർത്താവിനൊപ്പം വിനോദ യാത്രയ്ക്ക് പോയ നവവധു കൂട്ടബലാത്സംഗത്തിന് ഇരയായി. എട്ട് പേർ ചേർന്ന് ആണ് 19കാരിയായ യുവതിയെ കൂട്ടബലാത്സംഗം ചെയ്തത്.മധ്യപ്രദേശിലെ റിവ ജില്ലയിലുള്ള ഗുർഹ് എന്ന പ്രദേശത്ത് ഒക്‌ടോബർ 21നാണ് ഈ ഞെട്ടിക്കുന്ന സംഭവമുണ്ടായത്. ഭർത്താവിനെ മർദ്ദിച്ച് അവശനാക്കി മരത്തില്‍ കെട്ടിയിട്ട ശേഷമാണ് പ്രതികള്‍ ഭാര്യയെ ബലാത്സംഗം ചെയ്തത്.ഇത്തരത്തില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ യുവതി അടുത്ത ദിവസം തന്നെ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
ഇതേ തുടർന്ന് പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. എട്ട് പ്രതികളില്‍ ഏഴ് പേരെ ഇതുവരെ രേവ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ബലാത്സംഗത്തിന് ഇരയായ യുവതിയ്ക്കും ഭർത്താവിനും 19 വയസാണ് പ്രായം. ഭൈരവ് ബാബ സ്‌ഥാൻ എന്ന വിനോദ സഞ്ചാര കേന്ദ്രത്തിന് സമീപമാണ് സംഭവം നടന്നത്. രാംകിഷൻ കോരി, ദീപക് കോരി, രവീഷ് ഗുപ്ത, സുശീല്‍ കോരി, രാജേന്ദ്ര കോരി, ഗരുഡ് കോരി, ലവ്കുഷ് കോരി, രജനിഷ് കോരി എന്നിവരാണ് പ്രതികളെന്നും ഇവരെല്ലാവരും 19 നും 21 നും ഇടയില്‍ പ്രായമുള്ളവരാണെന്നും പൊലീസ് പറഞ്ഞു.
പീഡനത്തിന്റെ വീഡിയോ ചിത്രീകരിച്ച പ്രതികള്‍ ഇക്കാര്യം ആരോടെങ്കിലും വെളിപ്പെടുത്തിയാല്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് ദമ്ബതികളെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. നിലവില്‍ കേസിലെ എട്ടാമനായ രജനിഷ് കോരി എന്ന പ്രതി ഒളിവിലാണ്. ഇയാള്‍ക്ക് വേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. പീഡനദൃശ്യങ്ങള്‍ പൊലീസ് കണ്ടെടുത്തിട്ടുണ്ടെന്ന് റിവ എസ്പി വിവേക് സിംഗ് പറഞ്ഞു. ഒക്ടോബർ 25നാണ് 7 പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തത്.