ബംഗളുരു: ഏഴ് വിദ്യാർത്ഥികൾക്ക് കോവിഡ് -19 പോസിറ്റീവ് റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ദക്ഷിണ കന്നഡ ജില്ലാ ആരോഗ്യ വകുപ്പ് ഇവിടെയുള്ള ഒരു സ്വകാര്യ നഴ്സിംഗ് കോളേജിനെ കണ്ടെയ്‌ൻമെന്റ് സോണായി പ്രഖ്യാപിച്ചു. കോളേജിൽ ഒന്നാം വർഷ പഠിക്കുന്ന ഏഴുപേരും കേരളത്തിൽ നിന്നുള്ളവരാണ്. കോവിഡ്-19 നെഗറ്റീവ് ആർടി-പിസിആർ സർട്ടിഫിക്കറ്റുമായാണ് ഇവർ എത്തിയത്.
രോഗബാധിതരായ വിദ്യാർത്ഥികൾ ഐസോലാഷനിലാണെന്ന് കോവിഡ് -19 ന്റെ ദക്ഷിണ കന്നഡ ജില്ലാ നോഡൽ ഓഫീസർ ഡോ. എച്ച് അശോക് പറഞ്ഞു. 43 ഒന്നാം വർഷ വിദ്യാർത്ഥികളുടെ തൊണ്ടയിലെ സ്രവ സാമ്പിളുകൾ പരിശോധിച്ചതിൽ ഏഴ് വിദ്യാർത്ഥികൾക്ക് പോസിറ്റീവ് ആണെന്നും അദ്ദേഹം പറഞ്ഞു.