ബെംഗളൂരു: ബെംഗളൂരുവില്‍ വിവിധ സ്ഥലങ്ങളില്‍ ഏഴ് മണിക്കൂർ വൈദ്യുതി മുടങ്ങും. പ്ലാറ്റിനം സിറ്റി സബ്സ്റ്റേഷനില്‍ അടിയന്തര അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാലാണ് ഈ പവർകട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.നവംബർ 30 ഞായറാഴ്ച രാവിലെ 10 മുതല്‍ വൈകുന്നേരം 5 വരെയാണ് വൈദ്യുതി വിതരണം തടസ്സപ്പെടുക. കെപിടിസിഎല്‍ ആണ് അറ്റകുറ്റപ്പണികള്‍ നടത്തുന്നത്.ബാംഗ്ലൂർ ഇലക്‌ട്രിസിറ്റി സപ്ലൈ കമ്ബനി ലിമിറ്റഡ് (BESCOM) ആണ് ഈ വിവരം അറിയിച്ചത്. ഞായറാഴ്ചത്തെ വൈദ്യുതി തടസ്സം സംബന്ധിച്ച് താമസക്കാർക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.പ്ലാറ്റിനം സിറ്റി സബ്സ്റ്റേഷനിലെ 66/11 കെവി സബ്സ്റ്റേഷനിലാണ് അടിയന്തര അറ്റകുറ്റപ്പണികള്‍ നടക്കുന്നത്. ഈ ജോലികള്‍ കാരണമാണ് നിരവധി പ്രദേശങ്ങളില്‍ വൈദ്യുതി വിതരണം തടസ്സപ്പെടുക. ഈ തടസ്സം ഏഴ് മണിക്കൂർ നീണ്ടുനില്‍ക്കും.വൈദ്യുതി മുടക്കം ഉണ്ടാകുന്ന പ്രധാന പ്രദേശങ്ങള്‍: റിലയൻസ് ഇൻഡസ്ട്രീസ് സോണ്‍, കാർലോണ്‍, സി കെ എ, അലിസ്ഡ, ജയ് ഭാരത് ഇൻഡസ്ട്രീസ് ഏരിയ, ടാറ്റാ അക്വാള്‍, കാർലെ, പ്രൊഫഷണല്‍-ക്ലോത്തിംഗ് സോണ്‍, രാഘവേന്ദ്ര ലേഔട്ട്, ആർഎൻഎസ് മോട്ടോർ, മുനേശ്വർ നഗർ, വൈഷ്ണവി നക്ഷത്ര അപ്പാർട്ട്മെന്റ്, എല്‍ടി കാർലെ, മുനേശ്വർ നഗർ ഒന്നാം ബ്ലോക്ക്, ആർടിഒ ട്രാക്ക് റോഡ്, പ്ലാറ്റിനം സിറ്റി അപ്പാർട്ട്മെന്റ്, ബിഎഫ്ഡബ്ല്യു, എൻടിആർഒ, ജല്‍ സൗധ, കൂടാതെ ഈ പ്രദേശങ്ങള്‍ക്ക് ചുറ്റുമുള്ള ഭാഗങ്ങള്‍.വൈദ്യുതി മുടക്കം കാരണം ബുദ്ധിമുട്ടാതിരിക്കാൻ താമസക്കാർക്ക് ചില നിർദ്ദേശങ്ങള്‍ ബെസ്കോം നല്‍കിയിട്ടുണ്ട്. വീട്ടുപകരണങ്ങള്‍ ആവശ്യമില്ലാത്തപ്പോള്‍ അണ്‍പ്ലഗ് ചെയ്യുക, വൈദ്യുതി ലഭ്യതയുള്ള സമയത്ത് ആവശ്യത്തിന് വെള്ളം സംഭരിക്കുക തുടങ്ങിയ നിർദ്ദേശങ്ങളാണ് നല്‍കിയിരിക്കുന്നത്. അതെസമയം വീട്ടിലിരുന്ന് ജോലി ചെയ്യുന്നവർക്ക് ഇത് ബുദ്ധിമുട്ടുണ്ടാക്കിയേക്കാം.
പവര്‍കട്ട് സമയത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ (BESCOM പുറപ്പെടുവിച്ച നിർദ്ദേശങ്ങള്‍):വീട്ടുപകരണങ്ങള്‍ ആവശ്യമില്ലാത്തപ്പോള്‍ അണ്‍പ്ലഗ് ചെയ്യുക.വൈദ്യുത അപകടങ്ങള്‍ തടയാൻ ഒരു മെയിൻ സർക്യൂട്ട് ബ്രേക്കർ (MCB) സ്ഥാപിക്കുക.പവർകട്ട് സമയത്ത് ചെയ്യാൻ പാടില്ലാത്ത കാര്യങ്ങള്‍സുരക്ഷിതമല്ലാത്തതോ കേടായതോ ആയ വൈദ്യുത ഉപകരണങ്ങള്‍ ഉപയോഗിക്കരുത്.ഉയർന്ന വോള്‍ട്ടേജ് വൈദ്യുതി ലൈനുകള്‍ക്ക് സമീപം യാതൊരു നിർമ്മാണ പ്രവർത്തനങ്ങളും നടത്തരുത്.തെരുവിലോ വയലുകളിലോ ഉള്ള പൊട്ടിയതോ മുറിഞ്ഞതോ ആയ വയറുകളില്‍ ഒരിക്കലും സ്പർശിക്കരുത് അല്ലെങ്കില്‍ നന്നാക്കാൻ ശ്രമിക്കരുത്.വൈദ്യുതി വിതരണത്തെക്കുറിച്ചുള്ള തത്സമയ വിവരങ്ങള്‍ ബെസ്കോമിന്റെ ഔദ്യോഗിക വെബ്സൈറ്റായ bescom.karnataka.gov.in വഴിയും 1912 എന്ന ഹെല്‍പ്പ് ലൈൻ വഴിയും ലഭ്യമാകും. ബെസ്കോം നിലവില്‍ ബാംഗ്ലൂർ അർബൻ, ബാംഗ്ലൂർ റൂറല്‍, ചിക്ക്ബല്ലാപൂർ, കോലാർ, തുംകൂർ, ദാവൻഗരെ, ചിത്രദുർഗ, രാമനഗര എന്നീ 8 ജില്ലകളിലായി 2 കോടിയിലധികം ഉപഭോക്താക്കള്‍ക്ക് 41,092 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയില്‍ വൈദ്യുതി വിതരണം നടത്തുന്നുണ്ട്.