Home Featured തുമ്മലും ചുമയും ഒന്നിച്ചു വന്നു; 63കാരന്റെ കുടല്‍ വയറിനു പുറത്തായി

തുമ്മലും ചുമയും ഒന്നിച്ചു വന്നു; 63കാരന്റെ കുടല്‍ വയറിനു പുറത്തായി

by admin

തുമ്മലും ചുമയും ഒന്നിച്ചായത് 63കാരൻ കൊടുക്കേണ്ടി വന്നത് വലിയ വില. കടുത്ത തുമ്മലും അതോടൊപ്പം ശക്തിയേറി ചുമയും ഒന്നിച്ചുവന്നപ്പോള്‍ വയോധികന്റെ വൻകുടല്‍ വയറ്റില്‍നിന്ന് പുറത്തേക്ക് വന്നു. കാരണം അടുത്തിടെയാണ് 63കാരന് ഉദരശസ്ത്രക്രിയ നടന്നത്. അതിന്റെ തുന്നലുകള്‍ ഉണങ്ങിവരുന്നതേ ഉണ്ടായിരുന്നുള്ളൂ.

heതുമ്മലും ചുമയും ഒന്നിച്ചുവന്നപ്പോള്‍ അദ്ദേഹത്തിന് വയറ്റില്‍ കടുത്ത വേദന അനുഭവപ്പെട്ടു. എന്താണ് സംഭവിച്ചത് എന്നറിയാൻ ഷർട്ട് പൊക്കി നോക്കിയപ്പോഴാണ് ശസ്ത്രക്രിയ മുറിവിലൂടെ വൻകുടല്‍ പുറത്തായത് കാണുന്നത്.

ഉടൻ ഇദ്ദേഹത്തെ ആംബുലൻസില്‍ ആശുപത്രിയിലെത്തിച്ചു. ഭാഗ്യവശാല്‍ വലിയ തോതില്‍ രക്തസ്രാവമുണ്ടായില്ല. പുറത്തുവന്ന വൻകുടലിനും കേടുപാടുകള്‍ സംഭവിച്ചില്ല. ആശുപത്രിയില്‍ എത്തിച്ച ശേഷം ഡോക്ടർമാർ വൻകുടല്‍ തിരികെ വയറ്റിനുള്ളിലേക്ക് തന്നെ മാറ്റിവെച്ചു. ആറു ദിവസം 63കാരന് ആശുപത്രിയില്‍ കഴിയേണ്ടി വന്നെങ്കിലും വലിയ സങ്കീർണതയൊന്നും കൂടാതെ സുഖം പ്രാപിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group