Home covid19 രാജ്യം പൂര്‍ണ്ണമായും അണ്‍ലോക്കിലേക്ക് പ്രവേശിക്കുന്നതിന് ഇനിയും ആറ് മാസം : ലോക്ഡൗണ്‍ സംബന്ധിച്ച്‌ കേന്ദ്രം

രാജ്യം പൂര്‍ണ്ണമായും അണ്‍ലോക്കിലേക്ക് പ്രവേശിക്കുന്നതിന് ഇനിയും ആറ് മാസം : ലോക്ഡൗണ്‍ സംബന്ധിച്ച്‌ കേന്ദ്രം

by admin

ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് കേസുകള്‍ കുറഞ്ഞുവരികയാണെന്ന് കേന്ദ്രമന്ത്രാലയം അറിയിച്ചു. കോവിഡ് കേസുകള്‍ കുറയുന്നതിനനുസരിച്ച്‌ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ജാഗ്രതയോടെ മാത്രമേ നീക്കാന്‍ കഴിയൂ എന്നും കേന്ദ്രം അറിയിച്ചു. മെയ് ഏഴ് മുതല്‍ 69 ശതമാനത്തോളം കേസുകള്‍ രാജ്യത്ത് കുറഞ്ഞെന്ന് ആരോഗ്യ മന്ത്രാലയം ജോയ്ന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ പറഞ്ഞു.

മദ്യക്കടത്തും അറസ്റ്റും നിത്യ സംഭവം; മൂന്നാഴ്ചയ്ക്കിടെ കർണാടകയിൽ നിന്നും കടത്തുന്നതിനിടിയിൽ മക്കൂട്ടത്തു പിടിച്ചത് 900 ലിറ്റർ

അതേസമയം, കോവിഷീല്‍ഡ് വാക്സിനുകളുടെ ഷെഡ്യൂളില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടില്ല. രണ്ടു ഡോസ് വാക്സിന്‍ നിര്‍ബന്ധമായും എടുക്കണം. ആദ്യഡോസ് നല്‍കി 12 ആഴ്ചയ്ക്ക് ശേഷം രണ്ടാം ഡോസ് എടുക്കണം. കോവാക്സിനും ഇതേ ഷെഡ്യൂള്‍ ബാധകമാണെന്നും മന്ത്രാലയം അറിയിച്ചു. രണ്ടു വ്യത്യസ്ത ഡോസ് വാക്സിന്‍ എടുക്കുന്നത് നിലവില്‍ അനുവദനീയമല്ലെന്നും കേന്ദ്രത്തിന്റെ അറിയിപ്പില്‍ പറയുന്നു. രണ്ടു ഡോസും ഒരേ വാക്സിന്‍ തന്നെ എടുക്കണമെന്നാണ് പ്രോട്ടോക്കോള്‍ എന്നും കേന്ദ്രം വിശദീകരിച്ചു.

സി ബി എസ് ഇ പന്ത്രണ്ടാം തരം പൊതു പരീക്ഷകൾ ഒഴിവാക്കി ; പ്രത്യേക മാനദണ്ഡങ്ങൾ ഉപയോഗിച്ച് മൂല്യനിർണയം നടത്തും

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group