Home Featured കർണാടക:15 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്തു, പ്രായപൂര്‍ത്തിയാകാത്ത ആറുപേര്‍ അറസ്റ്റില്‍

കർണാടക:15 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്തു, പ്രായപൂര്‍ത്തിയാകാത്ത ആറുപേര്‍ അറസ്റ്റില്‍

by admin

ബംഗളൂരു: കര്‍ണാടകയിലെ ധാര്‍വാഡില്‍ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ പ്രായപൂര്‍ത്തിയാകാത്ത ആറുപേര്‍ അറസ്റ്റില്‍. ആറുപേരെയും കോടതിയില്‍ ഹാജരാക്കിയ ശേഷം ജുഡീഷ്യല്‍ ​കസ്റ്റഡിയില്‍ വിട്ടു.

ആറു​പേരും ചേര്‍ന്ന്​ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം ഭീഷണിപ്പെടുത്തിയതായും എഫ്​.ഐ.ആറില്‍ പറയുന്നു. പെണ്‍കുട്ടിയെ വിവിധ ഇടങ്ങളിലെത്തിച്ച്‌​ ആറുപേരും ബലാത്സംഗം ചെയ്യുകയായിരുന്നു. പിന്നീട്​ മാതാപിതാക്കളോട്​ അക്രമവിവരം പുറത്തുപറയരുതെന്ന്​ ഭീഷണിപ്പെടുത്തി.

സംഭവം അറിഞ്ഞതോടെ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന്​ ആറുപേരുടെയും അറസ്റ്റ്​ രേഖപ്പെടുത്തി. പെണ്‍കുട്ടിയെ മെഡിക്കല്‍ പരിശോധനക്ക്​ വിധേയമാക്കിയതായും പൊലീസ്​ അറിയിച്ചു. പ്രതികള്‍ക്ക്​ പ്രായപൂര്‍ത്തിയാകാത്തതിനാല്‍ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group