Home Uncategorized ബെംഗളൂരു നഗരവാസികള്‍ക്ക് സന്തോഷ വാര്‍ത്ത ; കന്നട ദിനത്തില്‍ നമ്മ മെട്രോ യെല്ലോ ലൈനില്‍ അഞ്ചാമത്തെ ട്രെയിന്‍ വരുന്നു.

ബെംഗളൂരു നഗരവാസികള്‍ക്ക് സന്തോഷ വാര്‍ത്ത ; കന്നട ദിനത്തില്‍ നമ്മ മെട്രോ യെല്ലോ ലൈനില്‍ അഞ്ചാമത്തെ ട്രെയിന്‍ വരുന്നു.

by admin

ബെംഗളൂരു നഗരവാസികള്‍ക്ക് സന്തോഷ വാര്‍ത്ത. കന്നട ദിനത്തില്‍ നമ്മ മെട്രോ യെല്ലോ ലൈനില്‍ അഞ്ചാമത്തെ ട്രെയിന്‍ വരുന്നു.ആര്‍വി റോഡിനും ബൊമ്മസാന്ദ്രയ്ക്കും ഇടയിലുള്ള യെല്ലോ ലൈനിലാണ് അഞ്ചാമത്തെ ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നത്. ഇനി മുതല്‍ രണ്ട് ട്രെയിനുകള്‍ തമ്മിലുള്ള കാത്തിരിപ്പ് സമയം ഗണ്യമായി കുറയും എന്നതാണ് ഇതിന്റെ പ്രത്യേകത. നിലവിലുള്ള 19 മിനിറ്റില്‍ നിന്ന് യാത്രക്കാരുടെ കാത്തിരിപ്പ് സമയം 15 മിനിറ്റ് ആയി കുറയും.കന്നട രാജ്യോത്സവ ദിനമായ നവംബര്‍ ഒന്നിനാണ് മെട്രോ ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നത്.

ഇതോടു കൂടി നമ്മ മെട്രോ യെല്ലോ ലൈനിലെ സര്‍വീസുകളുടെ ഫ്രീക്വന്‍സി മെച്ചപ്പെടുത്താന്‍ കഴിയും. 19 കിലോമീറ്റര്‍ ദൈര്‍ഘ്യമാണ് ഈ റൂട്ടിനുള്ളത്. സൗത്ത് ബെംഗളുരുവിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് ലഘൂകരിക്കാന്‍ യെല്ലോ ലൈനിലെ മെട്രോ സര്‍വീസുകള്‍ ഗണ്യമായ സംഭാവന നല്‍കുമെന്നാണ് ബാംഗ്ലൂര്‍ മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് അധികൃതരുടെ പ്രതീക്ഷ.യെല്ലോ ലൈനില്‍ അഞ്ചാമതൊരു ട്രെയിന്‍ സര്‍വീസ് കൂടി വരുന്നതോടെ ആയിരക്കണക്കിന് ദൈനംദിന യാത്രക്കാര്‍ക്ക് പ്രധാന മേഖലകളിലേക്ക് വേഗത്തിലുള്ള കണക്ടിവിറ്റി നല്‍കാന്‍ സാധിക്കും.

ഈ വര്‍ഷം ഓഗസ്റ്റ് പത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്, ആര്‍വി റോഡിനെ ബൊമ്മസാന്ദ്രയുമായി ബന്ധിപ്പിക്കുന്ന യെല്ലോ ലൈന്‍ ഉദ്ഘാടനം ചെയ്തത്. തുടക്കത്തില്‍ 25 മിനിറ്റ് ഇടവേളയില്‍ മൂന്ന് ട്രെയിനുകള്‍ മാത്രമാണ് സര്‍വീസ് നടത്തിയിരുന്നത്. സെപ്റ്റംബറില്‍ നാലാമത്തെ ട്രെയിന്‍ സര്‍വീസ് ആരംഭിച്ചു. ഇതോടെ ഇടവേള 19 മിനിറ്റായി കുറഞ്ഞു. അഞ്ചാമത്തെ ട്രെയിന്‍ വരുമ്ബോള്‍ 15 മിനിറ്റായി കുറയും.പുതിയ ട്രെയിന്‍ എല്ലാ സുരക്ഷാ, സാങ്കേതിക പരിശോധനകളും വിജയകരമായി പൂര്‍ത്തിയാക്കി സര്‍വീസിന് തയ്യാറാണെന്ന് ബാംഗ്ലൂര്‍ മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ അറിയിച്ചു.

നവംബര്‍ ഒന്നിനാണ് സര്‍വീസ് ഔദ്യോഗികമായി ആരംഭിക്കുന്നത്.സംസ്ഥാന രൂപീകരണ ദിനം ആഘോഷിക്കുന്ന കന്നഡ രാജ്യോത്സവ് ദിനത്തില്‍ തന്നെ നഗരവാസികള്‍ക്ക് ലഭിക്കുന്ന ഏറ്റവും മികച്ച സമ്മാനമാണ് ഈ അഞ്ചാമത്തെ ട്രെയിന്‍. ബെംഗളൂരുവിലെ ഏറ്റവും തിരക്കേറിയ മെട്രോ ഇടനാഴികളില്‍ യെല്ലോ ലൈനില്‍ അധിക സര്‍വീസുകള്‍ വരുന്നത് യാത്രക്കാര്‍ക്ക് ഗുണം ചെയ്യും.മെട്രോ സര്‍വീസുകള്‍ വര്‍ധിക്കുന്നത് നഗരത്തിലെ മണിക്കൂറുകളോളം നീളുന്ന ഗതാഗതക്കുരുക്കില്‍ നിന്ന് യാത്രക്കാര്‍ക്ക് വലിയ ആശ്വാസം നല്‍കുന്നുണ്ട്.

ഐടി ജീവനക്കാര്‍ അടക്കം നിരവധി പേരാണ് ഈ സര്‍വീസുകള്‍ പ്രയോജനപ്പെടുത്തുന്നത്. ഉദ്ഘാടനം ചെയ്തതിന്റെ പിറ്റേന്ന് 10.48 ലക്ഷം യാത്രക്കാരാണ് ഈ റൂട്ടിലൂടെ സഞ്ചരിച്ചത്. ഏകദേശം 5000ത്തിലേറെ കോടി രൂപ ചെലവഴിച്ചാണ് യെല്ലോ ലൈന്‍ നിര്‍മ്മിച്ചത്.ഇലക്‌ട്രോണിക് സിറ്റി, സില്‍ക്ക് ബോര്‍ഡ്, ബിടിഎം ലേഔട്ട് തുടങ്ങി നഗരത്തിന്റെ പ്രധാന മേഖലയിലേക്കുള്ള കണക്ടിവിറ്റി എളുപ്പമാകും. എന്നും രാവിലെ 5 മണി മുതല്‍ രാത്രി 11 വരെയാണ് സര്‍വീസുകള്‍ നടത്തുന്നത്. പ്രതിദിനം എട്ടു ലക്ഷത്തോളം യാത്രക്കാരാണ് ഈ സര്‍വീസുകള്‍ പ്രയോജനപ്പെടുത്തുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group