Home Featured ബെംഗളൂരുവിൽ 54 ഇടങ്ങളിൽ 89 ടെക് പാർക്ക് വരുന്നു ; ഒരുങ്ങുന്നത് വൻ അവസരങ്ങൾ

ബെംഗളൂരുവിൽ 54 ഇടങ്ങളിൽ 89 ടെക് പാർക്ക് വരുന്നു ; ഒരുങ്ങുന്നത് വൻ അവസരങ്ങൾ

by admin

രാജ്യത്തെ പ്രധാന ഐടി നഗരങ്ങളിലൊന്നായ ബെംഗളൂരുവിൽ 89 ടെക് പാർക്കുകൾ ഉയരും. നഗരത്തെ 54 ഇടങ്ങളിലായി 89 പുതിയ ഐടി – ടെക് പാർക്കുകൾ ഉയരും. ഇതോടെ നഗരത്തിലെ ഐടി ഇൻഫ്രാസ്ട്രക്ചറിൽ വലിയ വിപുലീകരണം ഉണ്ടാകുമെന്ന് ഉറപ്പായി. കൂടുതൽ തൊഴിൽ സാധ്യതകളാണ് ഈ സാഹചര്യം സൃഷ്ടിക്കുക. രാജ്യത്തെ തന്നെ ഏറ്റവും വലിയ ഐടി നഗരമായി ബെംഗളൂരു മാറിയേക്കും. പദ്ധതിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ സർക്കാർ വൈകാതെ പങ്കുവെക്കും.പദ്ധതി പൂർത്തിയാകുന്നതോടെ ടെക് ഹബ്ബ് എന്ന നിലയിൽ ബെംഗളൂരു നഗരത്തിന് കൂടുതൽ സ്വീകാര്യത ലഭിക്കും.

നോർത്ത് സോൺ, മഹാദേവപുര, ബൊമ്മനഹള്ളി സോണുകൾ ഉൾപ്പെടെയുള്ള പ്രധാന മേഖലകളിലാണ് പുതിയ ടെക് പാർക്കുകൾ സ്ഥാപിക്കുക. അത്യാധുനിക സൗകര്യങ്ങളുടെ പദ്ധതി നിർമാണം രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ പൂർത്തിയാക്കാനാണ് ലക്ഷ്യം. വടക്കൻ ബംഗളൂരു, ബെല്ലന്തൂർ, വൈറ്റ്ഫീൽഡ്, ഹെബ്ബാൾ, ഔട്ടർ റിങ് റോഡ് എന്നിവിടങ്ങളിലാണ് പുതിയ സംരംഭങ്ങൾ കൂടുതലായി എത്തുന്നത്.

യശ്വന്ത്പൂർ, ബാനസ്വാടി, സിവി രാമൻ നഗർ, നാഗവാര, ബന്നാർഘട്ട, കോറമംഗല, ഇന്ദിരാനഗർ, തുമകുരു റോഡ്, സെൻട്രൽ ബിസിനസ് ഡിസ്ട്രിക്റ്റ് (സിബിഡി) എന്നിവടങ്ങൾ ലക്ഷ്യമിട്ടാണ് പുതിയ പദ്ധതികൾ ഉയരുന്നത്. യശ്വന്ത്പൂർ, വൈറ്റ്ഫീൽഡ് എന്നിവടങ്ങളിൽ പത്തിലധികം ഐടി സ്ഥാപനം പ്രവർത്തനം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബെല്ലന്ദൂർ ഏരിയയിൽ അഞ്ച് പുതിയ ഐടി കമ്പനികളും, തുംകൂർ റോഡിൽ രണ്ട്, കോറമംഗല ഒന്ന്, കുന്ദലഹള്ളി മൂന്ന് സ്ഥാപനങ്ങളും എത്തിയേക്കും.

ബെംഗളൂരു മെട്രോപൊളിറ്റൻ റീജിയൻ ഡെവലപ്‌മെൻ്റ് അതോറിറ്റി (ബിഎംആർഡിഎ) ഐടി സിറ്റിയുടെ പ്രാന്തപ്രദേശങ്ങളായ ബിദാദി, മഗഡിക്ക് സമീപമുള്ള സോളൂർ, ഹൊസക്കോട്ടിലെ നന്ദഗുഡി എന്നിവിടങ്ങളിൽ സ്വയംപര്യാപ്ത നഗരങ്ങൾ വികസിപ്പിക്കാൻ പദ്ധതിയിടുന്നു എന്ന പ്രത്യേകതയുമുണ്ട്.ബാംഗ്ലൂർ മെട്രോപൊളിറ്റൻ റീജിയൻ ഡെവലപ്‌മെൻ്റ് അതോറിറ്റി ( ബിഎംആർഡിഎ ) നഗരത്തിനോട് ചേർന്ന ഭാഗങ്ങളിൽ ടൗൺഷിപ്പുകൾ നിർമിക്കാനുള്ള പദ്ധതിയുമായി മുന്നോട്ട് പോകുകയാണ്. ബിദാദി, മഗഡിക്ക് സമീപമുള്ള സോളൂർ, ഹൊസക്കോട്ടിലെ നന്ദഗുഡി എന്നിവിടങ്ങളിലാണ് നഗരങ്ങൾ ഉയരുക. ബിദാദി കേന്ദ്രീകരിച്ചാകും പദ്ധതി ആരംഭിക്കുക. ഈ പദ്ധതി നിർദേശത്തിന് മൂന്ന് പതിറ്റാണ്ട് പഴക്കമുണ്ടെന്നാണ് ആരോപണം. ഈ ഭാഗങ്ങളിലേക്ക് മെട്രോ സർവീസുകൾ നീട്ടാനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് ബിഎംആർഡിഎ പ്രാഥമിക പ്രവർത്തനങ്ങൾ ആരംഭിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group