Home Featured അപ്പര്‍ ഭദ്ര പദ്ധതിക്ക് ബജറ്റില്‍ 5,300 കോടി രൂപ; പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ് കര്‍ണാടക മുഖ്യമന്ത്രി

അപ്പര്‍ ഭദ്ര പദ്ധതിക്ക് ബജറ്റില്‍ 5,300 കോടി രൂപ; പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ് കര്‍ണാടക മുഖ്യമന്ത്രി

by admin

ബെംഗളുരു: കര്‍ണാടകയിലെ അപ്പര്‍ ഭദ്ര പദ്ധതിക്കായി ബജറ്റില്‍ തുക അനുവദിച്ച്‌ ധനമന്ത്രി നിര്‍മലാ സീതാരാമന്‍. 5,300 കോടി രൂപയാണ് പദ്ധതിക്കായി മാറ്റിവെച്ചിരിക്കുന്നത്. വരള്‍ച്ച സാരമായി ബാധിച്ച കര്‍ണാടകയ്‌ക്ക് ആശ്വാസം പകരുന്നതാണ് പ്രഖ്യാപനം.

വരള്‍ച്ച ബാധിച്ച പ്രദേശങ്ങളിലേക്ക് കുടിവെളളവും കൃഷിയിടങ്ങളിലേക്ക് വെള്ളമെത്തിക്കാനുമാണ് അപ്പര്‍ ഭദ്ര ജലസേചന പദ്ധതിവഴി ലക്ഷ്യമിടുന്നത്. സംസ്ഥാനത്തെ നിരവധി പ്രദേശങ്ങള്‍ക്ക് പദ്ധതി പ്രയോജനകരമാകും. അപ്പര്‍ ഭദ്ര പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ മദ്ധ്യ കര്‍ണാടകയിലെ നിരവധി പ്രദേശങ്ങള്‍ക്ക് പ്രയോജനകരമാകും. 2.25 ലക്ഷം ഹെക്ടര്‍ ഭൂമിയില്‍ ജലസേചനം നടത്തുന്നതാണ് പദ്ധതി. ചിക്കമംഗളൂരു, ചിത്രദുര്‍ഗ, ദാവന്‍ഗെരെ, തുംകൂര്‍ തുടങ്ങിയ ജില്ലകളിലാണ് അപ്പര്‍ ഭദ്ര നടപ്പിലാക്കുന്നത്.

കര്‍ണാടകയ്‌ക്ക് ഫണ്ട് അനുവദിച്ചതിന് പ്രധാനമന്ത്രിക്കും കേന്ദ്ര സര്‍ക്കാരിനും മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ നന്ദി അറിയിച്ചു. മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്ബോള്‍ രാജ്യത്തെ സമ്ബത്ത് വ്യവസ്ഥ വളരുകയാണെന്ന് ബൊമ്മെ പറഞ്ഞു. ഈ ബജറ്റ് രാജ്യത്തിന്റെ സമ്ബദ് വ്യവസ്ഥയ്‌ക്ക് കൂടുതല്‍ ഊര്‍ജ്ജം പകരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രണ്ടാം മോദി സര്‍ക്കാര്‍ അവസാന സമ്ബൂര്‍ണ ബജറ്റാണ് ഇന്ന് സഭയില്‍ ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ചത്. യുവാക്കളുടേയും സ്ത്രീകളുടേയും ഉന്നമനത്തിനായി നിരവധി പദ്ധതികള്‍ ബജറ്റില്‍ പ്രഖ്യാപിക്കപ്പെട്ടു.

ശസ്ത്രക്രിയക്കിടെ പെണ്‍കുട്ടിയുടെ അവയവങ്ങള്‍ നീക്കം ചെയ്ത് പകരം പ്ലാസ്റ്റിക് കവറുകള്‍ നിറച്ചു’; പരാതിയുമായി കുടുംബം

ന്യൂഡല്‍ഹി: ശസ്ത്രക്രിയക്കിടെ 15 വയസുകാരിയുടെ അവയവങ്ങള്‍ നീക്കം ചെയ്ത് പകരം ശരീരത്തില്‍ പ്ലാസ്റ്റിക് കവറുകള്‍ നിറച്ചതായി കുടുംബത്തിന്‍റെ പരാതി. ഡല്‍ഹിയിലാണ് ദാരുണ സംഭവം നടന്നത്. ശസ്ത്രക്രിയക്ക് പിന്നാലെ പെണ്‍കുട്ടി മരണപ്പെടുകയും ചെയ്തു.

ജനുവരി 21നാണ് കുടല്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജനുവരി 24 ന് ശസ്ത്രക്രിയ നടന്നെങ്കിലും ജനുവരി 26 ന് പെണ്‍കുട്ടി മരണപ്പെട്ടതായി ഡോക്ടര്‍മാര്‍ കുടുംബത്തെ അറിയിച്ചു. കുടുംബത്തിന്‍റെ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ ആരോപണങ്ങള്‍ സത്യമാണോയെന്ന് പറയാനാകുള്ളുവെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

ആശുപത്രിയില്‍ നിന്ന് മൃതദേഹം ഏറ്റുവാങ്ങിയപ്പോള്‍ കുടുംബത്തിന് പരാതി ഉണ്ടായിരുന്നില്ല. പിന്നീട് സംസ്കാര ചടങ്ങിനിടെ പെണ്‍കുട്ടിയുടെ അവയവങ്ങള്‍ നഷ്ടപ്പെട്ടെന്ന സംശയത്തെ തുടര്‍ന്ന് കുടുംബം പരാതി നല്‍കുകയായിരുന്നെന്ന് ഡെപ്യൂട്ടി പൊലീസ് കമീഷണര്‍ സാഗര്‍ സിങ് കല്‍സി പറഞ്ഞു. പരാതിയെ തുടര്‍ന്ന് ലോക്കല്‍ പൊലീസ് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു. കുട്ടിയുടെ മൃതദേഹത്തില്‍ സുഷിരങ്ങള്‍ ഉണ്ടായിരുന്നെന്നും അത് പ്ലാസ്റ്റിക് കവര്‍ കൊണ്ട് മൂടിയിരിക്കുകയാണെന്നും കുടുംബം ആരോപിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group