ബംഗളൂരു: ജി.ഇ എയ്റോ സ്പേസും യുനൈറ്റഡ് വേ ബംഗളൂരുവും ചേർന്ന് നിർധനരായ വനിതകള്‍ക്ക് 53 ഇ-ഓട്ടോറിക്ഷകള്‍ വിതരണം ചെയ്തു.സ്ത്രീകളെ സ്വയം പര്യാപ്തരാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.എയ്റോ സ്പേസ് കാമ്ബസില്‍ നടന്ന ചടങ്ങില്‍ ബംഗളൂരു പൊലീസ് കമീഷണര്‍ ബി. ദയാനന്ദ പങ്കെടുത്തു.
ആറ് ഓട്ടോറിക്ഷകളുമായാണ് പദ്ധതിക്ക് തുടക്കം കുറിച്ചതെന്നും ഇപ്പാള്‍ 69 ഇ-ഓട്ടോറിക്ഷകള്‍ കൈമാറാന്‍ സാധിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നും സംഘാടകര്‍ പറഞ്ഞു. പദ്ധതിയില്‍ സ്ത്രീകള്‍ക്ക് പരിസ്ഥിതി സൗഹൃദ വാഹനങ്ങള്‍ ഓടിക്കുന്നതിനുള്ള പരിശീലനവും നല്‍കിവരുന്നുണ്ട്
ജോലിയില്‍ നിന്ന് പുറത്താക്കപ്പെട്ടു; കാരണമായി ചൂണ്ടി കാട്ടിയത് ചര്‍മ്മത്തിന്റെ നിറം! പ്രതികരിച്ച് സോഷ്യല്‍ മീഡിയ… വീഡിയോ കാണാം
സമൂഹത്തില്‍ ഇന്നും വർണ്ണ വിവേചനം നിലനില്‍ക്കുന്നു എന്നതിന്റെ തെളിവായി ഒരു വീഡിയോ സോഷ്യ മീഡിയയില്‍ പങ്കുവയ്ക്കപ്പെട്ടു.ഇൻസ്റ്റാഗ്രാമില്‍ ‘സ്വാതി’ എന്ന സ്ത്രീ പങ്കിട്ട വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.തന്റെ നിറം കാരണം ഒരു ജോലിയുടെ അഭിമുഖത്തില്‍ നിന്ന് തന്നെ ഒഴുവാക്കിയതായി ഒരു സ്ത്രീ ഒരു വീഡിയോയിലൂടെ അവകാശപ്പെട്ടു.
ഇരുണ്ട നിറത്തിന്റെ പേരില്‍ കുട്ടിക്കാലം മുതല്‍ തന്നെ വിവേചനം നേരിടേണ്ടി വന്നിട്ടുണ്ടെന്നും ഈ സംഭവം തന്നെ വളരെയധികം ഞെട്ടലിലേക്ക് തള്ളിവിട്ടുവെന്നും അവർ പറഞ്ഞു. മാത്രമല്ല; യോഗ്യതകള്‍ ഉണ്ടായിരുന്നിട്ടും ആ വേഷത്തിന് ആവശ്യമായ “തിളക്കം” തനിക്ക് ഇല്ലെന്ന് പറഞ്ഞതായി അതീവ ദുഃഖത്തോടെ അവർ വീഡിയോയിലൂടെ വ്യക്തമാക്കി.
ഇത് എന്റെ മാത്രം കഥയല്ല – പലരും ഇപ്പോഴും നേരിടുന്ന ഒരു യാഥാർത്ഥ്യമാണിത്. അഭിമുഖങ്ങളിലെ പറയാത്ത പക്ഷപാതങ്ങളെക്കുറിച്ച് നമ്മള്‍ സംസാരിക്കേണ്ട സമയമാണിത്. അവബോധം വളർത്തുന്നതിനും വിവേചനത്തിനെതിരെ നിലകൊള്ളുന്നതിനും ഇത് പങ്കിടുക” എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. വീഡിയോ വൈറലായതോടെ സോഷ്യല്‍ മീഡിയ ഒന്നടങ്കം പ്രതിഷേധം അറിയിച്ചു.