Home Featured കർണാടകത്തിൽ ശക്തി പദ്ധതി വഴിയാത്രചെയ്തവരുടെ എണ്ണം 400 കോടി പിന്നിട്ടു.

കർണാടകത്തിൽ ശക്തി പദ്ധതി വഴിയാത്രചെയ്തവരുടെ എണ്ണം 400 കോടി പിന്നിട്ടു.

by admin

കർണാടകത്തിൽ ശക്തി പദ്ധതി വഴിയാത്രചെയ്തവരുടെ എണ്ണം 400 കോടി പിന്നിട്ടു. ഇതുവരെ 9,743 കോടി രൂപയുടെ ടിക്കറ്റ് മൂല്യത്തിനുള്ള യാത്രകൾ നടത്തിയതായാണ് കണക്ക്.കർണാടക ആർ.ടി.സി. ബസുകളിൽ വനിതകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന പദ്ധതി 2023 ജൂൺ 11-നാണ് തുടങ്ങിയത്. കോൺഗ്രസ് സർക്കാരിന്റെ തിരഞ്ഞെടുപ്പ് വാഗ്‌ദാനമായ അഞ്ച് പദ്ധതികളിൽ ഒന്നാണിത്. സർക്കാർ അധികാരത്തിൽ വന്നയുടൻ നടപ്പാക്കിയതോടെ സംസ്ഥാനത്തെ സ്ത്രീകൾ പദ്ധതി ഏറ്റെടുത്തു.

ബസ് യാത്രചെയ്യുന്ന സ്ത്രീകളുടെ എണ്ണം പതിന്മടങ്ങ് വർധിച്ചു. ജോലിസ്ഥലങ്ങളിലേക്ക് പോകുന്ന സ്ത്രീകൾക്ക് പദ്ധതി വലിയ അനുഗ്രഹമായി. ക്ഷേത്രങ്ങളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും സ്ത്രീകളുടെ സാന്നിധ്യം കൂടാനും പദ്ധതി വഴിതെളിച്ചു. വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്ന പദ്ധതി തുടരാനാണ് സർക്കാരിൻ്റെ തീരുമാനം

ഹിന്ദി ബോര്‍ഡുകള്‍ കറുപ്പ് പെയിന്റടിച്ചു; കേസെടുത്ത് പൊലീസ്

കോയമ്ബത്തൂർ ജില്ലയിലെ പൊള്ളാച്ചി, തിരുനെല്‍വേലിയിലെ പാളയംകോൈട്ട റെയില്‍വേ സ്റ്റേഷനുകളില്‍ ഹിന്ദിയിലെഴുതിയ ബോർഡുകള്‍ കറുപ്പ് പെയിന്റടിച്ച്‌ മായ്ച്ച ഡി.എം.കെ പ്രവർത്തകർക്കെതിരെ റെയില്‍വേ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.ഞായറാഴ്ച രാവിലെയാണ് പ്രാദേശിക ഡി.എം.കെ പ്രവർത്തകർ കറുപ്പ് പെയിന്റടിച്ചത്. റെയില്‍വേ അധികൃതരുടെ എതിർപ്പ് അവഗണിച്ചാണ് ഹിന്ദിയിലെഴുതിയ സ്ഥലപ്പേരുകളുള്ള ബോർഡ് പെയിന്റടിച്ച്‌ മറച്ചത്. പിന്നീട് ഇതേ സ്ഥലത്ത് അധികൃതർ ഹിന്ദിയിലെഴുതി പുനഃസ്ഥാപിക്കുകയും ചെയ്തു.

ഇതുമായി ബന്ധപ്പെട്ട് പത്തോളം ഡി.എം.കെ പ്രവർത്തകരുടെ പേരില്‍ റെയില്‍വേ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിലെ ത്രിഭാഷാ സമ്ബ്രദായം നടപ്പാക്കാത്തപക്ഷം ഫണ്ട് അനുവദിക്കാനാവില്ലെന്ന കേന്ദ്ര സർക്കാർ നിലപാടില്‍ പ്രതിഷേധിച്ച്‌ ഡി.എം.കെ ഉള്‍പ്പെടെ വിവിധ രാഷ്ട്രീയകക്ഷികള്‍ പ്രതിഷേധത്തിലാണ്. ഇതിന്റെ ഭാഗമായാണ് റെയില്‍വേ സ്റ്റേഷനിലെ ഹിന്ദി ബോർഡുകള്‍ മായ്ച്ചതെന്ന് ഡി.എം.കെ കേന്ദ്രങ്ങള്‍ അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group