Home Featured കനത്തമഴയിൽ ഗ്രാമത്തിൽ ഒറ്റപ്പെട്ടത് 40 ഓളം കുടുംബങ്ങൾ

കനത്തമഴയിൽ ഗ്രാമത്തിൽ ഒറ്റപ്പെട്ടത് 40 ഓളം കുടുംബങ്ങൾ

by admin

മൈസൂരു : വ്യാഴാഴ്‌ചയുണ്ടായ കനത്തമഴയിൽ ഒരു ഗ്രാമത്തിൽ ഒറ്റപ്പെട്ടത് 40 ഓളം കുടുംബങ്ങൾ. ബെളഗാവി ജില്ലയിലെ അത്താണിക്കടുത്തുള്ള ഹുലഗാബൽ ഗ്രാമത്തിലാണ് കുടുംബങ്ങൾ ഒറ്റപ്പെട്ടത്.കർണാടകയിലെ കനത്ത മഴയും മഹാരാഷ്ട്രയിൽനിന്നുള്ള ജലപ്രവാഹം വർധിച്ചതും കാരണം ചിക്കോടിയിൽ കൃഷ്‌ണാനദിക്ക് കുറുകെയുള്ള പാലം വെള്ളത്തിനടിയിലായതോടെയാണ് ഇവിടെയുള്ളവർക്ക് പുറത്തു കടക്കാനാകാതെ വന്നത്.തുടർന്ന് സംസ്ഥാന ദുരന്തനിവാരണ സേനയും ഫയർ ഫോഴ്സ് ജീവനക്കാരും സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.

വൈകീട്ടോടെ കുടുംബങ്ങളെ അടുത്തുള്ള ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റുകയായിരുന്നു.കനത്ത മഴയിൽ ധാർവാഡ്, ഗദക്, ദാവണഗരെ, ഹാവേരി, ഉത്തര കന്നഡ ജില്ലകളിൽ നിരവധി വീടുകൾക്കും കൃഷിയിടങ്ങളിലും നാശം സംഭവിച്ചു. അടുത്തു ആറുദിവസം സംസ്ഥാനത്ത് വ്യാപകമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച്‌ മരിച്ച പെണ്‍കുട്ടിയുടെ സഹോദരനും രോഗം സ്ഥിരീകരിച്ചു

താമരശ്ശേരിയില്‍ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച്‌ മരിച്ച പെണ്‍കുട്ടിയുടെ സഹോദരനും രോഗം സ്ഥിരീകരിച്ചു.വ്യാഴാഴ്ച മരിച്ച ഒമ്ബതുവയസ്സുള്ള അനയയുടെ സഹോദരനായ ഏഴ് വയസ്സുകാരനാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ളത്. സഹോദരനും അനയ കുളിച്ച അതേ കുളത്തില്‍ കുളിച്ചിരുന്നുവെന്നാണ് വിവരം.നിലവില്‍ അഞ്ചുപേരാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അമീബിക് മസ്തിഷ്കജ്വരം ബാധിച്ച്‌ ചികിത്സയിലുള്ളത്.

മലപ്പുറം സ്വദേശിയായ നാല്‍പ്പത്തിയൊമ്ബതുകാരനും ചേളാരി സ്വദേശിയായ പതിനൊന്നുകാരിക്കും ഓമശ്ശേരി സ്വദേശിയായ മൂന്നുമാസം പ്രായമുള്ള കുഞ്ഞിനും അന്നശ്ശേരി സ്വദേശിയായ മുപ്പത്തിയെട്ടുകാരനും ചികിത്സയിലാണ്.വ്യാഴാഴ്ചയാണ് താമരശ്ശേരി ആനപ്പാറപ്പൊയില്‍ സനൂപിന്റെ മകള്‍ അനയ അമീബിക് മസ്തിഷ്കജ്വരം ബാധിച്ച്‌ മരിച്ചത്. മരിച്ച അനയയും സഹോദരങ്ങളും മൂന്നാഴ്ച മുൻപ് വീടിന് സമീപത്തെ കുളത്തില്‍ നീന്തല്‍ പരിശീലിച്ചിരുന്നു. ഈ കുളമാണ് രോഗകാരണമായ ജലസ്രോതസ്സെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രാഥമിക വിലയിരുത്തല്‍.

You may also like

error: Content is protected !!
Join Our WhatsApp Group