ബംഗളുരു: കർണാടകയിലെ ചിക്കമംഗളൂരു ജില്ലയിലെ ഒരു സ്കൂളിലെ 40 വിദ്യാർത്ഥികൾക്ക് ഞായറാഴ്ച കോവിഡ് -19 അണുബാധ സ്ഥിരീകരിച്ചതായി ആരോഗ്യ കുടുംബക്ഷേമ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
കഴിഞ്ഞ ദിവസം മൂന്ന് വിദ്യാർത്ഥികൾക്ക് കോവിഡ് -19 ബാധിച്ചതിനെ തുടർന്ന് വിദ്യാർത്ഥികളും ജീവനക്കാരുമടക്കം 418 പേരുടെ സാമ്പിളുകൾ പരിശോധിച്ചതിന് ശേഷമാണ് ബാലെഹോന്നൂരിന് സമീപം സീഗോഡുവിലുള്ള ജവഹർ നവോദയ സ്‌കൂളിൽ പുതിയ ക്ലസ്റ്റർ റിപ്പോർട്ട് ചെയ്തത്.
ഇതോടെ, സ്കൂളിലെ മൊത്തം സജീവ കേസുകളുടെ എണ്ണം 43 ആയി ഉയർന്നു, അവരിൽ ഭൂരിഭാഗവും പേർക്കും രോഗലക്ഷണങ്ങളില്ല. അവരെ തുടർച്ചയായി നിരീക്ഷിച്ചുവരുന്നുണ്ടെന്നും, അടുത്ത രണ്ടാഴ്ചത്തേക്ക് സ്കൂൾ സീൽ ചെയ്തിരിക്കുകയാണ്. രോഗബാധിതരായ എല്ലാ ആളുകളെയും കാമ്പസിനുള്ളിൽ തന്നെ വിവിധ ബ്ലോക്കുകളിൽ ക്വാറന്റൈൻ ചെയ്തിട്ടുണ്ട്, ”ജില്ലാ ഭരണകൂടത്തിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.