കര്‍ണാടക ഹൊസൂരില്‍ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. 40 യാത്രക്കാര്‍ക്ക് പരുക്കേറ്റു. ഇതില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. അഴുക്കുചാലിലേക്കാണ് ബസ് മറിഞ്ഞത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണം.തമിഴ്നാട്– കർണാടക അതിർത്തിയിലായിരുന്നു അപകടം. മധുരയിൽ നിന്ന് ബെംഗളൂരുവിലേക്ക് സര്‍വീസ് നടത്തുന്ന സ്വകാര്യ ട്രാവൽസിന്‍റെ ബസാണ് നിയന്ത്രനണം വിട്ടു മറിഞ്ഞത്. പുലർച്ചെ ആയിരുന്നു അപകടം. പരിക്കേറ്റവരെ ഹൊസൂരിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ബലാത്സംഗക്കേസ്: വേടന്റെ മുൻകൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് പരാതിക്കാരി
വിവാഹവാഗ്ദാനംനല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ തൃക്കാക്കര പോലീസെടുത്ത ബലാത്സംഗക്കേസില്‍ റാപ്പ് ഗായകൻ വേടന്റെ (ഹിരണ്‍ദാസ് മുരളി) മുൻകൂർജാമ്യ ഹർജിയെ എതിർത്ത് പരാതിക്കാരി.ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഹർജിക്കാരിയേയും കക്ഷിചേർത്തു.വേടനെതിരേ മറ്റു രണ്ടുപേർകൂടി പരാതി നല്‍കിയിട്ടുണ്ടെന്നും സ്ഥിരം കുറ്റവാളിയാണെന്നും പരാതിക്കാരി വാദിച്ചു. താത്പര്യമില്ലെന്ന് വ്യക്തമാക്കുമ്ബോഴും നിർബന്ധപൂർവം ലൈംഗികാതിക്രമം നടത്തിയെന്നും വാദിച്ചു.
എന്നാല്‍, ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നെന്നും മറിച്ചുള്ള ആരോപണം തെറ്റാണെന്നും മറ്റുപരാതികള്‍ ഉണ്ടെന്ന വാദം നിയമത്തിന്റെ ദുരുപയോഗമാണെന്നും ഹർജിക്കാരൻ വാദിച്ചു. ഉഭയസമ്മതപ്രകാരമുള്ള ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ലെന്ന സുപ്രീംകോടതി ഉത്തരവുകളും ചൂണ്ടിക്കാട്ടി.ഓരോ കേസും അതിലെ വസ്തുതകള്‍ പരിശോധിച്ചേ വിലയിരുത്താനാകൂ എന്ന് കോടതി വാക്കാല്‍ അഭിപ്രായപ്പെട്ടു. രേഖകള്‍ ഹാജരാക്കാൻ പരാതിക്കാരിയോട് നിർദേശിച്ച് ഹർജി ചൊവ്വാഴ്ച പരിഗണിക്കാൻ മാറ്റി.