Home Featured ലോറിയില്‍ ഒന്നിനു പുറകെ ഒന്നായി ഇടിച്ചുകയറി ബസുകള്‍; തമിഴ്‌നാട്ടില്‍ 4 മരണം

ലോറിയില്‍ ഒന്നിനു പുറകെ ഒന്നായി ഇടിച്ചുകയറി ബസുകള്‍; തമിഴ്‌നാട്ടില്‍ 4 മരണം

by admin

ചെന്നൈ: തമിഴ്‌നാട്ടില്‍ ലോറിക്ക് പിന്നില്‍ ബസുകള്‍ ഇടിച്ചു കയറി 4 മരണം. തമിഴ്‌നാട്ടിലെ മധുരാന്തകത്തില്‍ ഇന്ന് രാവിലെ ആയിരുന്നു സംഭവം. അപകടത്തില്‍ ഇരുപതോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്.

ചെന്നൈയിലേക്ക് പോവുകയായിരുന്ന ഒമ്‌നി ബസിന് നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടങ്ങള്‍ക്ക് തുടക്കം. ദേശീയപാതയില്‍ പൂക്കാതുറയില്‍ വെച്ച്‌ ലോറിയെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ബസിന് നിയന്ത്രണം നഷ്ടപ്പെട്ടു. തുടർന്ന് ലോറിയിലേക്ക് ഇടിച്ചു കയറിയെ ബസിന് പിന്നിലേക്ക് പുറകെ വരികയായിരുന്ന മറ്റൊരു ബസ് ഇടിക്കുകയായിരുന്നു.

അപകടത്തില്‍ 4 പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ബസുകളിലുണ്ടായിരുന്നവരാണ് മരിച്ചത്. പരിക്കേറ്റവരെ ചെങ്കല്‍പ്പേട്ട് സർക്കാർ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group