ബെംഗളൂരു: ശിവമൊഗ്ഗയിലെതീർഥഹള്ളിയിൽ കർണാടക ആർടിസി ബസും കാറും കൂട്ടിയിടിച്ച് 4 പേർ മരിച്ചു. ചിക്കമഗളൂരു ശൃംഗേരി മെനാസെ സ്വദേശികളായ ഫാത്തിമാബി (70), റിഹാൻ (14), ജയൻ (12), റാഹിൽ (9) എന്നിവരാണു മരിച്ചത്.ചന്നഗിരിയിലെ ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്ത ശേഷം ശൃംഗേരിയിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം. അപകടത്തിൽ കാറിൻ്റെ മുൻഭാഗം തകർന്നു.
ബസിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പരുക്കേറ്റവരെ തീർത്ഥഹള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാർ ഡ്രൈവർ റിയാസ് അഹമ്മദ്, കെഎസ്ആർടിസി ബസ് ഡ്രൈവർ എന്നിവർക്കെതിരെ തീർത്ഥഹള്ളി പോലീസ് കേസ് എടുത്തു.