Home തിരഞ്ഞെടുത്ത വാർത്തകൾ ബെംഗളൂരുവിലെ വീട്ടില്‍ 39 കാരി കൊല്ലപ്പെട്ട നിലയില്‍. സഹപ്രവര്‍ത്തകനെ പോലീസ് അറസ്റ്റ് ചെയ്തു

ബെംഗളൂരുവിലെ വീട്ടില്‍ 39 കാരി കൊല്ലപ്പെട്ട നിലയില്‍. സഹപ്രവര്‍ത്തകനെ പോലീസ് അറസ്റ്റ് ചെയ്തു

by admin

ബെംഗളൂരു:ബെംഗളൂരുവിലെ വീട്ടില്‍ 39 കാരിയായ സ്ത്രീയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് ഒരു സഹപ്രവര്‍ത്തകനെ പോലീസ് അറസ്റ്റ് ചെയ്തു.രാത്രിയാണ് മമ്തയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. പ്രാഥമിക അന്വേഷണത്തില്‍ കഴുത്തറുത്ത നിലയിലായിരുന്നുവെന്ന് കണ്ടെത്തി. ആ സമയത്ത് മമ്തയുടെ സുഹൃത്ത് സ്വന്തം നാട്ടിലേക്ക് പോയിരുന്നു, വീട്ടില്‍ മമ്ത തനിച്ചായിരുന്നു.ഇന്നലെ രാത്രി പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് കുമാരസ്വാമി ലേഔട്ട് പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു.

അന്വേഷണത്തിനൊടുവില്‍, കേസില്‍ പ്രതിയായ സുധാകറിനെ പോലീസ് അറസ്റ്റ് ചെയ്തു.മംമ്ത ജോലി ചെയ്തിരുന്ന ജയദേവ ആശുപത്രിയില്‍ സുധാകര്‍ പുരുഷ നഴ്സായി ജോലി ചെയ്തിരുന്നുവെന്ന് സൗത്ത് ഡിവിഷന്‍ ഡിസിപി ലോകേഷ് ജഗലാസര്‍ പറഞ്ഞു. ഒരു വര്‍ഷം മുമ്ബാണ് ഇരുവരും പരിചയപ്പെടുന്നത്. പിന്നീട് ബന്ധം വളര്‍ന്നു.മംമ്ത അടുത്തിടെ സുധാകറിനെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ചിരുന്നുവെന്നും എന്നാല്‍ സുധാകര്‍ മറ്റൊരു സ്ത്രീയുമായി വിവാഹനിശ്ചയം നടത്തിയെന്നും ഇത് ഇരുവരും തമ്മില്‍ ഇടയ്ക്കിടെ തര്‍ക്കങ്ങള്‍ക്ക് കാരണമായെന്നും പോലീസ് പറഞ്ഞു.ഡിസംബര്‍ 24 നും 25 നും ഇടയിലുള്ള രാത്രിയില്‍, മംതയുടെ വീട്ടില്‍ വെച്ച്‌ ഒരു തര്‍ക്കം പൊട്ടിപ്പുറപ്പെട്ടു. വഴക്കിനിടെ, സുധാകര്‍ അടുക്കള കത്തി ഉപയോഗിച്ച്‌ മംതയുടെ കഴുത്ത് അറുത്തു. സംഭവസ്ഥലത്ത് വെച്ച്‌ തന്നെ അവര്‍ കൊല്ലപ്പെട്ടു.പ്രതിയെ അറസ്റ്റ് ചെയ്തതായും കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group