പുഷ്പ 2 റിലീസിനിടെ ദുരന്തം. തിക്കിലും തിരക്കിലും പെട്ട് ഒരാള്‍ മരിച്ചു. ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിലാണ് സംഭവം.ദില്‍ഷുഖ്നഗർ സ്വദേശിനി 39-കാരി രേവതിയാണ് മരിച്ചത്. 12-കാരന് മകൻ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.ഭർത്താവിനും മക്കള്‍ക്കുമൊപ്പമാണ് രേവതി സിനിമ കാണാനെത്തിയത്. രാത്രി 10.30-ഓടെയാണ് സംഭവം. സിനിമ കണ്ട് ഇറങ്ങുന്നതിനിടെയായിരുന്നു അപകടം. ഷോ കാണാൻ അല്ലു അർജുൻ ഉള്‍പ്പടെയുള്ള തിയേറ്ററില്‍ താരങ്ങള്‍ എത്തിയിരുന്നതായാണ് വിവരം.ഇവരെ പുറത്തിറക്കാനായി ശ്രമിക്കുന്നതിനിടെ ആരാധകർ ഇരച്ചെത്തിയതാണ് അപകടത്തിന് കാരണമായതെന്നാണ് വിവരം.
തിക്കിലും തിരക്കിലും പെട്ട് രേവതി കുഴഞ്ഞുവീഴുകയായിരുന്നു. പിന്നാലെ വന്നവർ രേവതിയുടെ പുറത്തേക്ക് വീണതോടെ സ്ഥിതി ഗുരുതരമായി. ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. ഭർത്താവിനും മക്കള്‍ക്കും പരിക്കേറ്റിട്ടുണ്ട്. സംഭവത്തിന് പിന്നാലെ പൊലീസ് ലാത്തി ചാർജ് ഉള്‍പ്പടെ നടത്തിയാണ് തിരക്ക് നിയന്ത്രണ വിധേയമാക്കിയത്.
2050തോടെ ലിംഗത്തില്‍ കാന്‍സറുണ്ടാകുന്നവരുടെ എണ്ണം 77 ശതമാനം വര്‍ധിക്കും
ലിംഗത്തില്‍ കാന്‍സര്‍ ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. മുന്‍പ് വളരെ അപൂര്‍വമായിരുന്ന കാന്‍സര്‍ ഇപ്പോള്‍ സാധാരണമായിരിക്കുകയാണ്.ആരോഗ്യവിദഗ്ധരുടെ അഭിപ്രായത്തില്‍ 2050തോടെ ലിംഗത്തില്‍ കാന്‍സര്‍ വരുന്നവരുടെ എണ്ണം 77ശതമാനമായി ഉയരുമെന്നാണ്. 2020ല്‍ ഒരു ലക്ഷം പേരില്‍ 0.29 പേര്‍ക്കായിരുന്നു കാന്‍സര്‍ സാധ്യതയെങ്കില്‍ ഇപ്പോള്‍ 0.80 ആയിട്ടുണ്ട്. 2020ല്‍ ലോകത്ത് പുതിയ കാന്‍സര്‍ രോഗികള്‍ 36068 ആയിരുന്നു. മരണം 13211 ആണ്.
ലിംഗ അര്‍ബുദത്തിന് ഹ്യൂമന്‍ പാപ്പിലോമാ വൈറസ് വലിയൊരു കാരണമാകുന്നുവെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. ലൈംഗിക ബന്ധത്തിലൂടെ പകരുന്ന വൈറസാണിത്. ചര്‍മത്തിലൂടെയും ഇത് പകരും. വൃത്തിയില്ലായ്മയാണ് മറ്റൊരു കാരണം. ലിംഗത്തില്‍ തുടര്‍ച്ചയായുണ്ടാകുന്ന അണുബാധ ഈ കാന്‍സറിന് കാരണമാകും. മറ്റൊന്ന് പുകയിലയുടെ ഉപയോഗമാണ്. പ്രായം കൂടുന്നതും ഒരു കാരണമാണ്.