Home Uncategorized ലോകത്ത് ഏറ്റവും മലിനമായ 50 നഗരങ്ങളില്‍ 39 എണ്ണവും ഇന്ത്യയില്‍; രാജ്യങ്ങളില്‍ ഇന്ത്യ എട്ടാമത്

ലോകത്ത് ഏറ്റവും മലിനമായ 50 നഗരങ്ങളില്‍ 39 എണ്ണവും ഇന്ത്യയില്‍; രാജ്യങ്ങളില്‍ ഇന്ത്യ എട്ടാമത്

by admin

ന്യൂഡല്‍ഹി: ലോകത്ത് മലിനീകരണം കൂടുതലുള്ള 50 നഗരങ്ങളില്‍ 39 എണ്ണവും ഇന്ത്യയില്‍. ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം ഏറ്റവും മലിനമായ രാജ്യങ്ങളില്‍ എട്ടാം സ്ഥാനത്താണ് ഇന്ത്യ. നേരത്തെയുണ്ടായിരുന്ന അഞ്ചാം സ്ഥാനം ഇന്ത്യ മെച്ചപ്പെടുത്തിയിട്ടുണ്ട്. സ്വിസ് എയര്‍ ക്വാളിറ്റി ടെക്നോളജി കമ്ബനിയായ ഐക്യുഎയറിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.

ചാഡ്, ഇറാഖ്, പാകിസ്താന്‍, ബഹറൈന്‍, ബംഗ്ലാദേശ്, ബുര്‍ഖിനോ ഫാസോ, കുവൈറ്റ്, ഇന്ത്യ, ഈജിപ്ത്, താജിക്കിസ്താന്‍ എന്നിവയാണ് മലിനീകരണം കൂടുതലുള്ള രാജ്യങ്ങള്‍. പി.എം 2.5 അടിസ്ഥാനമാക്കി 131 രാജ്യങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ ഉപയോഗിച്ചാണ് പട്ടിക തയാറാക്കിയിരിക്കുന്നത്.

നഗരങ്ങളില്‍ പാകിസ്താനിലെ ലാഹോറാണ് ഏറ്റവും മലിനമായ നഗരം. ചൈനയിലെ ഹോടനാണ് രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്ത് രാജസ്ഥാനിലെ ഭിവാദിയും നാലാമതായി രാജ്യ തലസ്ഥാനമായ ഡല്‍ഹിയും വരുന്നു. മലിനീകരണം കൂടുതലുള്ള നഗരങ്ങളില്‍ ആദ്യ പത്തില്‍ ആറെണ്ണവും ഇന്ത്യയില്‍ നിന്നാണ്. മലിനീകരണം കൂടുതലുള്ള ആദ്യ 20 നഗരങ്ങളില്‍ 14 എണ്ണവും ഇന്ത്യയിലാണ്.

കര്‍ണാടകയില്‍ മുസ്‌ലിം പള്ളിക്കും വീടുകള്‍ക്കും ഉര്‍ദു സ്കൂളിനും നേരെ കല്ലേറ്; വാഹനങ്ങള്‍ തകര്‍ത്തു

ബെംഗളുരു: കര്‍ണാടക ഹാവേരിയില്‍ മുസ്‌ലിം പള്ളിക്കും വീടുകള്‍ക്കും സ്കൂളിനും നേരെ കല്ലേറ്. ഹിന്ദുത്വ സംഘടനകളും കുറുബ സമുദായ സംഘടനകളും നടത്തിയ ഘോഷയാത്രയ്ക്കിടെയാണ് സംഭവം.

സംഭവത്തില്‍ 15 പേരെ കസ്റ്റഡിയിലെടുത്ത് സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കിയതായി പൊലീസ് പറഞ്ഞു.

ആക്രമണം ചൊവ്വാഴ്ച പ്രദേശത്ത് സംഘര്‍ഷത്തിന് കാരണമായി. സാംഗൊളി രായന്നയുടെ പ്രതിമയുമായി ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകര്‍ ചൊവ്വാഴ്ച ബൈക്ക് റാലി നടത്തിയിരുന്നു. റാലി ഒരു മുസ്‌ലിം പ്രദേശത്തു കൂടി കടന്നുപോയപ്പോള്‍ അവരില്‍ ചിലര്‍ അവിടുത്തെ വീടുകള്‍ക്കും പള്ളിക്കും വിവിധ സ്ഥാപനങ്ങള്‍ക്കും നേരെ കല്ലെറിയുകയായിരുന്നു.

ലോറിയും കാറും ബൈക്കുകളും ഉള്‍പ്പെടെ നിരവധി വാഹനങ്ങളും അടിച്ചു തകര്‍ത്ത ഹിന്ദുത്വവാദികള്‍ ഒരു ഉര്‍ദു സ്കൂളിന് നേരെയും കല്ലേറ് നടത്തിയതായി പ്രദേശവാസികള്‍ പറഞ്ഞു. ഇതോടെ പേടിച്ച്‌ നിലവിളിച്ച്‌ പുറത്തേക്കിറങ്ങി ഓടിയ കുട്ടികള്‍ സഹായം തേടി തെരുവിലേക്കെത്തിയെന്നും അവര്‍ ചൂണ്ടിക്കാട്ടി.

ഒരു ഓട്ടോ ഡ്രൈവറെയും സംഘം ആക്രമിച്ച്‌ വാഹനം അടിച്ചു തകര്‍ത്തു. സംഘര്‍ഷം രൂക്ഷമായതോടെ, മുസ്‌ലിംകള്‍ കൂടുതലായി താമസിക്കുന്ന പ്രദേശങ്ങളില്‍ കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുകയും നിരവധി പൊലീസുകാരെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്.

ബൈക്ക് റാലി സമാധാനപരമായിരുന്നുവെങ്കിലും ഒരു പള്ളിക്ക് സമീപം എത്തിയപ്പോള്‍ കുറച്ച്‌ അക്രമികള്‍ ആരാധനലായത്തിനു നേരെ കല്ലെറിയുകയായിരുന്നെന്ന് ഹവേരി പൊലീസ് സൂപ്രണ്ട് ശിവകുമാര്‍ പറഞ്ഞു.

ഘോഷയാത്രയ്ക്കിടെ പൊലീസിനെ വിന്യസിച്ചിരുന്നു. അതിനാല്‍ ഉടന്‍ തന്നെ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കി. സ്ഥലത്ത് പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചതിനാല്‍ കുറ്റവാളികളെ തിരിച്ചറിയാന്‍ എളുപ്പമായെന്നും എസ്പി കൂട്ടിച്ചേര്‍ത്തു.

അതേസമയം, റാലിക്കിടെ കല്ലെറിഞ്ഞത് ആരാണെങ്കിലും അത് തെറ്റാണെന്നും പൊലീസില്‍ പരാതി നല്‍കുകയും നടപടിയെടുക്കുകയും ചെയ്യുമെന്നും കൃഷിമന്ത്രി ബി.സി. പാട്ടീല്‍ പറഞ്ഞു. അതേസമയം, ചൊവ്വാഴ്ച നടന്ന കല്ലേറിനെക്കുറിച്ച്‌ അറിയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അക്രമത്തിന് ഇടം നല്‍കാതെ തര്‍ക്കം രമ്യമായി പരിഹരിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ പറഞ്ഞു. പൊലീസ് സമാധാനം ഉറപ്പുവരുത്തണമെന്നും നിയമം ലംഘിക്കുന്നവര്‍ ശിക്ഷിക്കപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

You may also like

error: Content is protected !!
Join Our WhatsApp Group