ബംഗളൂരു: മനുഷ്യക്കടത്ത് റാക്കറ്റുമായി ബന്ധപ്പെട്ട് 38 ശ്രീലങ്കന്‍ പൗരന്മാരെ മംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. കാനഡയിലേക്ക് കടക്കാന്‍ ലക്ഷ്യമിട്ട പ്രതികള്‍ മംഗളൂരുവില്‍ മൂന്നിടത്തായി താമസിച്ചുവരികയായിരുന്നു.
കഴിഞ്ഞ മാര്‍ച്ചില്‍ ഇവരെ ഏജന്‍റുമാര്‍ ശ്രീലങ്കയില്‍നിന്ന് ബോട്ടില്‍ തമിഴ്നാട്ടിെല തൂത്തുക്കുടിയിലും പിന്നീട് മേയില്‍ ബംഗളൂരു വഴി മംഗളൂരുവിലും എത്തിക്കുകയായിരുന്നെന്ന് മംഗളൂരു സിറ്റി പൊലീസ് കമീഷണര്‍ എന്‍. ശശികുമാര്‍ പറഞ്ഞു.
*മണിച്ചെയിൻ മാതൃകയിൽ തട്ടിപ്പ്; ഡയറക്ടർ അറസ്റ്റിലായിട്ടും കമ്പനി പ്രവർത്തിക്കുന്നു*
ശ്രീലങ്കന്‍ പൗരന്മാര്‍ക്ക് ഒളിച്ചു താമസിക്കാന്‍ സഹായം നല്‍കിയ എട്ട് തദ്ദേശീയരും പിടിയിലായി. തമിഴ്നാട് പൊലീസ് നല്‍കിയ രഹസ്യ വിവരത്തെ തുടര്‍ന്നാണ് നടപടി.പ്രതികള്‍ക്കെതിരെ മനുഷ്യക്കടത്തിനു പുറമെ, പാസ്പോര്‍ട്ട് ആക്ട്, ഫോറിനേഴ്സ് ആക്ട് എന്നിവ പ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്തു.
സംഭവം പ്രഥമദൃഷ്ട്യാ മനുഷ്യക്കടത്തായി ബോധ്യപ്പെട്ടിട്ടുണ്ടെന്നും ശ്രീലങ്കന്‍ വിദേശകാര്യ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും കമ്മീഷണര്‍ പറഞ്ഞു. കാനഡയിലേക്ക് കൊണ്ടുപോവാനെന്ന േപരില്‍ ശ്രീലങ്കയിലെ ഏജന്‍റ് മൂന്നു ലക്ഷത്തിലേറെ രൂപ വീതം ഇവരില്‍നിന്ന് വാങ്ങിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി.