ബെംഗളൂരു : കർണാടകയിൽ 35 ഐപിഎസ് ഓഫീസർമാരെ ഒറ്റയടിക്ക് സ്ഥലംമാറ്റി സംസ്ഥാന സർക്കാർ. ബെംഗളൂരു ക്രൈം ബ്രാഞ്ചിന്റെയും ട്രാഫിക് പോലീസിൻ്റെയും തലപ്പത്തുൾപ്പെടെ മാറ്റംവരുത്തി. കലബുറഗി നോർത്ത് ഈസ്റ്റേൺ റെയ്ഞ്ച് ഡിഐജി അജയ് ഹിലോരിയായിരിക്കും ഇനി ബെംഗളൂരു ഡിഐജിയും ജോയിന്റ് കമ്മിഷണറും (ക്രൈം). സിറ്റി സെൻട്രൽ ക്രൈം ബ്രാഞ്ച് പോലീസിൻ്റെ തലവനും ഇദ്ദേഹമാകും. നിലവിൽ ഈ സ്ഥാനത്തുള്ള ഡോ. ചന്ദ്രഗുപ്‌തയെ കലബുറഗി നോർത്ത് ഈസ്റ്റേൺ റെയ്ഞ്ചിലേക്കും മാറ്റി.
ബെംഗളൂരു ട്രാഫിക് ജോയിൻ്റ് കമ്മിഷണറായ അനുചേതിനെ പോലീസ് റിക്രൂട്മെന്റ് വിഭാഗം ഡിഐജിയാക്കി. കാർത്തിക് റെഡ്ഡിയായിരിക്കും പുതിയ ട്രാഫിക് പോലീസ് കമ്മിഷണർ. ബെംഗളൂരുവിൽ പുതുതായി രൂപവത്കരിച്ച മൂന്ന് പോലീസ് ഡിവിഷനുകൾക്ക് ഡിസിപിമാരെയും നിയമിച്ചു. ഇലക്ട്രോണിക്‌സ് സിറ്റി ഡിവിഷനിൽ എം. നാരായണയും സൗത്ത് വെസ്റ്റ് ഡിവിഷനിൽ അനിതാ ഭീമപ്പ ഹദ്ദന്നവരും നോർത്ത് വെസ്റ്റ് ഡിവിഷനിൽ ഡി.എൽ. നാഗേഷുമായിരിക്കും ഡിസിപിമാർ.
താമസം കാമുകനൊപ്പം, മകളെ കഴുത്ത് ഞെരിച്ച് കൊന്ന് ഭര്‍ത്താവിനെ കുടുക്കാൻ ശ്രമിച്ചു; യുവതി അറസ്റ്റില്‍
ഉത്തര്‍പ്രദേശില്‍ അഞ്ചുവയസുമാത്രം പ്രായമുള്ള പെണ്‍കുട്ടിയെ അമ്മ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. റോഷി ഖാന്‍ എന്ന യുവതിയാണ് ക്രൂരമായ കൊല നടത്തിയത്.ഇവരെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. കൊലപാതകത്തിന് ശേഷം തന്‍റെ ഭര്‍ത്താവ് ഷാരൂഖ് ഖാന്‍ മകളെ കൊലപ്പെടുത്തി എന്ന് യുവതി പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനും ശ്രമിച്ചു. ഷാരൂഖ് എന്തിനാണ് മകളെ കൊന്നതെന്ന് പൊലീസ് ചോദിച്ചപ്പോള്‍ തന്നെ കുടുക്കുന്നതിന് വേണ്ടിയാണ് മകളെ കൊന്നതെന്നാണ് റോഷി പറഞ്ഞത്.
എന്നാല്‍ അന്വേഷണത്തില്‍ ഷാരൂഖ് നിരപരാതിയാണെന്ന് പൊലീസിന് മനസിലാവുകയായിരുന്നു.വിവാഹിതയാണെങ്കിലും റോഷി തന്‍റെ കാമുകനൊപ്പമായിരുന്നു താമസിച്ചിരുന്നത്. ഇവര്‍ താമസിക്കുന്ന വീട്ടില്‍ ഷാരൂഖ് എത്തുകയും ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാവുകയും ചെയ്തു. വാക്കുതര്‍ക്കത്തിനിടെ റോഷി മകളെ ശ്വാസം മുട്ടിക്കുകയായിരിന്നു. തുടര്‍ന്ന് കൊലപാതകം ഷാരൂഖിന്‍റെ തലയില്‍ ചുമത്താന്‍ ശ്രമിച്ചെങ്കിലും നടന്നില്ല