ബംഗളൂരു: കൊണഹള്ളി സിദ്ധാപുര ഗ്രാമത്തില്‍ കെ.എസ്.ആർ.ടി.സി ബസ് നിയന്ത്രണംവിട്ട് റോഡരികിലെ വീട്ടിലേക്ക് ഇടിച്ചുകയറി 35ലധികം പേർക്ക് പരിക്കേറ്റു.ശിവമോഗയില്‍നിന്ന് ബംഗളൂരുവിലേക്ക് വരുകയായിരുന്ന ബസിന്റെ ടയർ പൊട്ടിത്തെറിച്ചാണ് അപകടം സംഭവിച്ചത്.ബസ് വൈദ്യുതിത്തൂണിലും തെങ്ങിലും ഇടിച്ചതിനു ശേഷം പുട്ടണ്ണ എന്നയാളുടെ വീട്ടിലേക്ക് ഇടിച്ചുകയറി.
പെട്ടെന്നുള്ള ആഘാതത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധി യാത്രക്കാർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഉടൻതന്നെ തിപ്തൂർ, അരസിക്കെരെ സർക്കാർ ആശുപത്രികളിലേക്ക് ചികിത്സക്കായി മാറ്റി.ഹൊന്നവള്ളി സബ് ഇൻസ്പെക്ടർ രാജേഷ്, റൂറല്‍ സർക്ള്‍ ഇൻസ്പെക്ടർ ചന്ദ്രശേഖർ, ഡിവൈ.എസ്.പി വിനായക് ഷെട്ടിഗേരി എന്നിവർ അപകടസ്ഥലം സന്ദർശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥരും സംഭവസ്ഥലത്തെത്തി.