Home Featured മറ്റൊരു യുവാവിനൊപ്പം ഭാര്യയുടെ ഇൻസ്റ്റാഗ്രാം റീല്‍; മനംനൊന്ത് ഭര്‍ത്താവ് ജീവനൊടുക്കി

മറ്റൊരു യുവാവിനൊപ്പം ഭാര്യയുടെ ഇൻസ്റ്റാഗ്രാം റീല്‍; മനംനൊന്ത് ഭര്‍ത്താവ് ജീവനൊടുക്കി

by admin

ചാമരാജനഗർ: ഭാര്യ മറ്റൊരു യുവാവിനൊപ്പം ഇൻസ്റ്റാഗ്രാം റീല്‍ ചെയ്തതില്‍ മനംനൊന്ത് 33കാരൻ ജീവനൊടുക്കി. കർണാടകയിലെ ചാമരാജനഗർ ജില്ലയിലെ പിജി പാല്യയിലെ കുമാർ എന്ന യുവാവാണ് മരിച്ചത്.

ഹനൂരിലെ മരത്തില്‍ കെട്ടിത്തൂങ്ങി വ്യാഴാഴ്ചയാണ് കുമാർ ജീവനൊടുക്കിയത്. ദിവസക്കൂലിക്ക് പല ജോലികളും ചെയ്യുന്ന കുമാറിന്‍റെ വിവാഹം കഴിഞ്ഞിട്ട് പത്തു വർഷമായി. രണ്ട് പെണ്‍മക്കളുമുണ്ട്. ഭാര്യ രൂപ സമൂഹമാധ്യമങ്ങളില്‍ സദാസമയം മുഴുകി ഇരിക്കുന്നതും നിരന്തരം റീല്‍സ് എടുക്കുന്നതും കുമാറിനെ വിഷമിപ്പിച്ചിരുന്നെന്നാണ് റിപ്പോർട്ട്. ഇതേച്ചൊല്ലിയും കുമാറിന്‍റെ മദ്യപാനത്തെച്ചൊല്ലിയും ഭാര്യയുമായി തർക്കം പതിവായിരുന്നെന്ന് പൊലീസ് പറയുന്നു.

അടുത്തിടെ കുമാറിനോട് പിണങ്ങി രൂപ തന്‍റെ വീട്ടിലേക്ക് പോയിരുന്നു. ഇതിനിടയില്‍ കഴിഞ്ഞ ദിവസം രൂപ മറ്റൊരു യുവാവുമൊന്നിച്ച്‌ ചിത്രീകരിച്ച ഇൻസ്റ്റഗ്രാം റീല്‍സ് കുമാർ കാണാനിടയായി. ഇതേചൊല്ലി ഫോണില്‍ ഇരുവരും കടുത്ത വാഗ്വാദം നടന്നു. പിന്നാലെയാണ് കുമാർ ജീവനൊടുക്കിയത്. ആത്മഹത്യാ കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ല. മൃതദേഹം പൊലീസ് പോസ്റ്റുമോർട്ടത്തിനയച്ചിരിക്കുകയാണ്.

You may also like

error: Content is protected !!
Join Our WhatsApp Group