ഫ്ലക്സ് കെട്ടി, തോരണം തൂക്കി, എസ് പി സിക്കാരെ അണി നിരത്തി. ആദ്യമായെത്തുന്ന ഒന്നാം ക്ലാസുകാരെ സ്വീകരിക്കുന്നത് പോലെയുള്ള ഒരു കാത്തിരിപ്പും പ്രവേശനോത്സവവുമാണ് തിരുവനന്തപുരം എസ് എംവി സ്കൂളിൽ ഇന്ന് നടന്നത്. ഇന്നലെ വരെ ബോയ്സ് സ്കൂളായിരുന്ന എസ്എം വി സ്കൂൾ ഇന്നുമുതൽ പുതു ചരിത്രത്തിലേക്ക് കടക്കുകയാണ്. നൂറ്റാണ്ടിലധികം പഴക്കമുള്ള എസ്എംവി ഹൈസ്കൂളിൽ 5 പെൺകുട്ടികളാണ് ആദ്യ ബാച്ചിൽ പ്രവേശനം നേടിയത്. ഒമ്പതാം ക്ലാസിലേക്ക് അഖില അജയനും മാജിതയും എട്ടാം ക്ലാസിലേക്ക് വിസ്മയയും സഞ്ജനയും ആറാം ക്ലാസിൽ ദർശനയും ഇനി എസ് എം വി സ്കൂളിൽ പഠനം തുടരും.
ആൺകുട്ടികളോ പെൺകുട്ടികളോ മാത്രം പഠിച്ചിരുന്ന സംസ്ഥാനത്തെ 32 സ്കൂളുകളാണ് എസ്.എം.വി സ്കൂളിനെ പോലെ പോലെ ഇന്ന് മുതൽ മിക്സഡ് സ്കൂൾ ആയി മാറിയത്. നേരത്തെ ബോയ്സ് ഒൺളിയായിരുന്ന സ്കൂളുകളിൽ പെൺകുട്ടികൾക്ക് ടോയ്‍ലറ്റുകൾ ഉൾപ്പടെ പ്രത്യേകം സൗകര്യമൊരുക്കിയാണ് പ്രവേശനം നൽകിയത്. ചിലയിടത്ത് ചെറിയ എതിർപ്പുകളുണ്ടായെങ്കിലും ഇത് പുതിയ ചുവടുവെയ്പ്പായാണ് ആൺകുട്ടികളും പെൺകുട്ടികളും ഒന്നിച്ച് പഠിക്കുന്ന രീതിയിലേക്കുള്ള മാറ്റത്തെ കാണുന്നത്.
കര്‍ണാടകയിലെ പാഠപുസ്തകങ്ങളില്‍ 18 മാറ്റങ്ങള്‍
ബംഗളൂരു : കാവിവത്കരണത്തിന്റെ ഭാഗമായി ബി.ജെ.പി സര്‍ക്കാര്‍ പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തിയ ഭാഗങ്ങള്‍ പിൻവലിക്കാൻ കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ നടപടി തുടങ്ങി.
കഴിഞ്ഞ ദിവസം മന്ത്രിസഭ ഈ തീരുമാനത്തിന് അംഗീകാരം നല്‍കിയതിനെ തുടര്‍ന്നാണിത്.
ആറ്, ഏഴ്, എട്ട്, ഒമ്ബത്, പത്ത് ക്ലാസുകളിലെ സാമൂഹിക ശാസ്ത്രം, കന്നട പുസ്തകങ്ങളില്‍ 18 മാറ്റങ്ങള്‍ വരുത്താനാണ് തീരുമാനമായത്. ഇതുസംബന്ധിച്ച പട്ടിക കര്‍ണാടക ടെക്സ്റ്റ്ബുക്ക് സൊസൈറ്റി പുറത്തിറക്കി. ആര്‍.എസ്.എസ് സ്ഥാപകൻ കെ.ബി. ഹെഡ്ഗേവാറിനെ കുറിച്ചുള്ള ‘ആരാണ് മാതൃകാപുരുഷൻ’ എന്ന പാഠം പൂര്‍ണമായും ഒഴിവാക്കി. ഇതിന് പകരമായി കന്നട പാഠപുസ്തകത്തില്‍ ശിവകോട്ടാചാര്യ സ്വാമി എഴുതിയ ‘സുകുമാരസ്വാമിയുടെ കഥ’ എന്ന പാഠം ഉള്‍പ്പെടുത്തി.
ഹിന്ദുത്വ ആചാര്യൻ വി.ഡി. സവര്‍ക്കറെ കുറിച്ചുള്ള കവിതയും നീക്കിയിട്ടുണ്ട്. ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു മകള്‍ ഇന്ദിരക്ക് അയച്ച കത്തിനെ സംബന്ധിച്ചുള്ള പാഠഭാഗം എട്ടാം ക്ലാസിലെ സാമൂഹികശാസ്ത്രം പുസ്തകത്തില്‍ പുതുതായി ഉള്‍പ്പെടുത്തി.
വേദസംസ്കാരം, പുതിയ മതങ്ങളുടെ ആവിര്‍ഭാവം, മനുഷ്യാവകാശങ്ങള്‍ തുടങ്ങിയ പാഠങ്ങള്‍ ആറാം ക്ലാസിലെ സാമൂഹിക ശാസ്ത്രത്തില്‍ പുതുതായി ഉള്‍പ്പെടുത്തി. മാറ്റംവരുത്തിയ മറ്റ് ഭാഗങ്ങള്‍ 15 പേജുകളുള്ള ഉപപാഠപുസ്തകമാക്കിയാണ് വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്യുക. കുട്ടികളുടെ കൈകളിലുള്ള പുസ്തകങ്ങളിലെ മറ്റ് വിവാദ ഭാഗങ്ങള്‍ പഠിപ്പിക്കരുതെന്ന് അധ്യാപകര്‍ക്ക് നിര്‍ദേശം നല്‍കും.
തിരുത്തല്‍ വരുത്താൻ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപവത്കരിച്ച അഞ്ചംഗ വിദഗ്ധ സമിതി 45 മാറ്റങ്ങളാണ് നിര്‍ദേശിച്ചത്. സാമൂഹിക പരിഷ്കര്‍ത്താവ് സാവിത്രിബായ് ഫൂലെയെ സംബന്ധിച്ച പാഠം, ഡോ. ബി.ആര്‍. അംബേദ്കറെ പറ്റിയുള്ള കവിത എന്നിവയും പുതുതായി ഉള്‍പ്പെടുത്തുന്നുണ്ട്.
മുൻ ബി.ജെ.പി സര്‍ക്കാര്‍ നടപ്പാക്കിയ വിവാദമായ മതപരിവര്‍ത്തന നിരോധന നിയമം പിൻവലിക്കാൻ തീരുമാനിച്ച മന്ത്രിസഭായോഗത്തിലാണ് പുസ്തകങ്ങളില്‍ മാറ്റം വരുത്താനും തീരുമാനിച്ചത്.