Home പ്രധാന വാർത്തകൾ ബെംഗളൂരു – മൈസൂരു ഹൈവേയിലേക്ക് 30 മിനിറ്റ്; ദീപാഞ്ജലി നഗര്‍ – കെംഗേരി ട്രാഫിക് മറികടക്കാൻ പുതിയ ലിങ്ക് റോഡ്

ബെംഗളൂരു – മൈസൂരു ഹൈവേയിലേക്ക് 30 മിനിറ്റ്; ദീപാഞ്ജലി നഗര്‍ – കെംഗേരി ട്രാഫിക് മറികടക്കാൻ പുതിയ ലിങ്ക് റോഡ്

by admin

ബെംഗളൂരു: മൈസൂരുവിലേക്ക് ബെംഗളൂരു നഗരത്തില്‍ നിന്ന് യാത്ര ചെയ്യുന്നവർ നേരിടുന്ന വലിയൊരു പ്രതിസന്ധിയാണ് ദീപാഞ്ജലി നഗർ ജംഗ്ഷനും കെംഗേരിക്കും ഇടയിലുള്ള ഗതാഗതക്കുരുക്ക്.ഇവിടുത്തെ ഗതാഗതക്കുരുക്ക് പരിഹരിക്കണമെന്ന ആവശ്യം ഒടുവില്‍ പരിഗണിക്കപ്പെടുകയാണ്. ഈ ഭാഗത്ത് എൻഐസിഇ (NICE) ലിമിറ്റഡ് 1.5 കിലോമീറ്റർ ദൈർഘ്യമുള്ള ഒരു പുതിയ ലിങ്ക് റോഡ് തുറക്കാൻ ഒരുങ്ങുന്നതായാണ് വാർത്ത. ഇത് ദീപാഞ്ജലി നഗർ ജംഗ്ഷനെ പിഇഎസ് കോളേജിനടുത്തുള്ള നൈസ് റോഡ് ക്ലോവർലീഫുമായി ബന്ധിപ്പിക്കും. ഈ പുതിയ റോഡ് ബംഗളൂരു-മൈസൂരു ഹൈവേയിലേക്ക് വേഗത്തില്‍ കടക്കാൻ വഴി നല്‍കും.ഈ നാലുവരി പാതയുടെ നിർമ്മാണം നേരത്തേ തന്നെ നിർദ്ദേശിക്കപ്പെട്ടതും പ്രാരംഭഘട്ട നടപടികളിലേക്ക് കടന്നതുമായിരുന്നു. എന്നാല്‍ ഭൂമി ഏറ്റെടുക്കുന്നതിലെ തടസ്സങ്ങള്‍ കാരണം ഒരു വർഷത്തോളം വൈകി. ആവശ്യമായ ഭൂമി ഇപ്പോള്‍ ലഭ്യമായെന്നും നിർമ്മാണം പുരോഗമിക്കുകയാണെന്നും നൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.നിലവില്‍, ദീപാഞ്ജലി നഗർ ജംഗ്ഷനില്‍ നിന്ന് ചല്ലഘട്ടയിലേക്ക് തിരക്കേറിയ സമയങ്ങളില്‍ 11 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ 45 മിനിറ്റ് മുതല്‍ ഒരു മണിക്കൂർ വരെ എടുക്കും. നയനഹള്ളി, ആർആർ നഗർ, ജ്ഞാനഭാരതി, പട്ടണഗെരെ എന്നിവിടങ്ങളിലെ ട്രാഫിക് സിഗ്നലുകളില്‍ പതിവായി രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ട്. പുതിയ ലിങ്ക് റോഡ് വഴി വാഹനമോടിക്കുന്നവർക്ക് ഏകദേശം 30 മിനിറ്റിനുള്ളില്‍ ചല്ലഘട്ടയിലെത്താൻ കഴിയുമെന്ന് എൻഐസിഇ ഉദ്യോഗസ്ഥർ അവകാശപ്പെടുന്നു.ഇവിടുത്തെ ഗതാഗതക്കുരുക്ക് പരിഹരിക്കണമെന്ന ആവശ്യം ഒടുവില്‍ പരിഗണിക്കപ്പെടുകയാണ്. ഈ ഭാഗത്ത് എൻഐസിഇ (NICE) ലിമിറ്റഡ് 1.5 കിലോമീറ്റർ ദൈർഘ്യമുള്ള ഒരു പുതിയ ലിങ്ക് റോഡ് തുറക്കാൻ ഒരുങ്ങുന്നതായാണ് വാർത്ത. ഇത് ദീപാഞ്ജലി നഗർ ജംഗ്ഷനെ പിഇഎസ് കോളേജിനടുത്തുള്ള നൈസ് റോഡ് ക്ലോവർലീഫുമായി ബന്ധിപ്പിക്കും. ഈ പുതിയ റോഡ് ബംഗളൂരു-മൈസൂരു ഹൈവേയിലേക്ക് വേഗത്തില്‍ കടക്കാൻ വഴി നല്‍കും.ഈ നാലുവരി പാതയുടെ നിർമ്മാണം നേരത്തേ തന്നെ നിർദ്ദേശിക്കപ്പെട്ടതും പ്രാരംഭഘട്ട നടപടികളിലേക്ക് കടന്നതുമായിരുന്നു. എന്നാല്‍ ഭൂമി ഏറ്റെടുക്കുന്നതിലെ തടസ്സങ്ങള്‍ കാരണം ഒരു വർഷത്തോളം വൈകി. ആവശ്യമായ ഭൂമി ഇപ്പോള്‍ ലഭ്യമായെന്നും നിർമ്മാണം പുരോഗമിക്കുകയാണെന്നും നൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.നിലവില്‍, ദീപാഞ്ജലി നഗർ ജംഗ്ഷനില്‍ നിന്ന് ചല്ലഘട്ടയിലേക്ക് തിരക്കേറിയ സമയങ്ങളില്‍ 11 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ 45 മിനിറ്റ് മുതല്‍ ഒരു മണിക്കൂർ വരെ എടുക്കും. നയനഹള്ളി, ആർആർ നഗർ, ജ്ഞാനഭാരതി, പട്ടണഗെരെ എന്നിവിടങ്ങളിലെ ട്രാഫിക് സിഗ്നലുകളില്‍ പതിവായി രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ട്. പുതിയ ലിങ്ക് റോഡ് വഴി വാഹനമോടിക്കുന്നവർക്ക് ഏകദേശം 30 മിനിറ്റിനുള്ളില്‍ ചല്ലഘട്ടയിലെത്താൻ കഴിയുമെന്ന് എൻഐസിഇ ഉദ്യോഗസ്ഥർ അവകാശപ്പെടുന്നു.നിര്‍മ്മാണം അവസാന ഘട്ടത്തില്‍”പുതിയ നാലുവരി പാതയുടെ നിർമ്മാണം ഒരു വർഷം മുൻപാണ് ആരംഭിച്ചത്. എന്നിരുന്നാലും, ഭൂമി ഏറ്റെടുക്കുന്നതിലെ പ്രശ്നങ്ങള്‍ കോടതിയിലെത്തി. ഇപ്പോള്‍ ഭൂമി ഏറ്റെടുത്തുകഴിഞ്ഞു, നിർമ്മാണം അവസാന ഘട്ടത്തിലാണ്. റോഡ് ഉടൻ തന്നെ തുറന്നുകൊടുക്കും,” ഒരു എൻഐസിഇ ഉദ്യോഗസ്ഥൻ പറഞ്ഞു.ഈ പുതിയ ലിങ്ക് റോഡിന് എൻഐസിഇ ടോള്‍ ഈടാക്കുമോ എന്നത് ഇതുവരെ വ്യക്തമായിട്ടില്ല. നൈസ് റോഡ് ബെംഗളൂരു നഗരത്തിലെ ഏറ്റവും ചെലവേറിയ ടോള്‍ റോഡുകളില്‍ ഒന്നാണ്. മുമ്ബ് ലിങ്ക് റോഡിനെ ബംഗളൂരു-മൈസൂരു ഹൈവേയുമായി ബന്ധിപ്പിക്കാൻ പദ്ധതിയിട്ടിരുന്നെങ്കിലും ആ പദ്ധതിക്ക് കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല.ഈ പുതിയ റോഡ് എൻഐസിഇ റോഡ് വഴി ബനശങ്കരിയിലേക്കും ഇലക്‌ട്രോണിക് സിറ്റിയിലേക്കും യാത്ര ചെയ്യുന്നവർക്കും പ്രയോജനകരമാകും. നിലവില്‍, ദീപാഞ്ജലി നഗറില്‍ നിന്ന് ബനശങ്കരിയിലേക്ക് പോകുന്നവർ മൈസൂരു റോഡിലെ ഏറ്റവും തിരക്കേറിയ സ്ഥലങ്ങളിലൊന്നായ നയനഹള്ളി ജംഗ്ഷൻ വഴിയാണ് പോകേണ്ടത്. പുതിയ ലിങ്ക് റോഡ് വഴി നയനഹള്ളി ഒഴിവാക്കി പിഇഎസ് കോളേജിനടുത്തുള്ള ഔട്ടർ റിംഗ് റോഡിലേക്ക് (ORR) നേരിട്ട് പ്രവേശനം നേടാനാകും.ദീപാഞ്ജലി നഗർ ജംഗ്ഷനും കെംഗേരിക്കും ഇടയിലുള്ള രൂക്ഷമായ ഗതാഗതക്കുരുക്ക് ദിവസേന യാത്ര ചെയ്യുന്നവരെ ഏറെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. പുതിയ റോഡിന്റെ വരവോടെ ഉടൻ തന്നെ ഇതിന് പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.പുതിയ നാലുവരി പാത യാത്രാ സമയം ഗണ്യമായി കുറയ്ക്കുമെന്ന് തിരക്കേറിയ സമയങ്ങളില്‍ തന്നെ ഏകദേശം 30 മിനിറ്റിനുള്ളില്‍ ചല്ലഘട്ടയിലെത്താൻ കഴിയും.

You may also like

error: Content is protected !!
Join Our WhatsApp Group