മംഗളുറു: 10 ലക്ഷം രൂപ വിലമതിക്കുന്ന മാരക എം ഡി എം എ മയക്കുമരുന്നുമായി മൂന്ന് കാസര്‍കോട് സ്വദേശികള്‍ മംഗളൂറില്‍ അറസ്റ്റിലായി. മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മുഹമ്മദ് മുനാഫ്, മുഹമ്മദ് മുസമ്മില്‍, അഹ്‌മദ് മശൂഖ് എന്നിവരാണ് പിടിയിലായത്.
കേരളത്തിൽ ഇന്ന് റിപ്പോർട്ട് ചെയ്തത് 16,229 കോവിഡ്-19 കേസുകൾ, മരണം 135

ഹാസനിലാണ് പ്രതികള്‍ ഉണ്ടായിരുന്നത്. ഇവരെ മംഗളൂറിലെത്തിച്ച് കൊണാജെ പൊലീസും സിറ്റി ക്രൈംബ്രാഞ്ചും ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്. കാറും നാല് മൊബൈല്‍ ഫോണുകളും പ്രതികളില്‍ നിന്ന് പിടികൂടിയിട്ടുണ്ട്. മുനാഫ് ബിബിഎ പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥിയാണ്. മുസമ്മില്‍ ബെംഗളൂറില്‍ ഹോടെലിലും മശൂഖ് സ്പോര്‍ട്സ് കടയിലും ജോലി ചെയ്യുകയായിരുന്നു.