Home Featured സിഗരറ്റ് പുക മുഖത്തേക്ക് ഊതി;യുവാക്കള്‍ തമ്മിലടി , 3 പേര്‍ അറസ്റ്റില്‍

സിഗരറ്റ് പുക മുഖത്തേക്ക് ഊതി;യുവാക്കള്‍ തമ്മിലടി , 3 പേര്‍ അറസ്റ്റില്‍

by admin

തിരുവനന്തപുരം മാനവീയം വീഥിയില്‍ വീണ്ടും സംഘര്‍ഷം. യുവാക്കള്‍ തമ്മിലടിച്ചത് ഇന്നലെ രാത്രി. സിഗരറ്റ് വലിച്ച്‌ പുക മുഖത്തേക്ക് ഊതിയെന്ന് ആരോപിച്ചായിരുന്നു സംഘര്‍ഷം. സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

ഇന്നലെ രാത്രി പത്ത് മണിക്ക് ശേഷമാണ് മാനവീയം വീഥിയില്‍ സംഘര്‍ഷം ഉണ്ടായത്. രണ്ട് സംഘങ്ങളായി തിരിഞ്ഞ യുവാക്കള്‍ തമ്മിലടിക്കുകയായിരുന്നു. സിഗരറ്റ് വലിച്ച്‌ പുക സംഘത്തിലൊരാളുടെ മുഖത്തേക്ക് ഊതി എന്നാരോപിച്ച്‌ ഉണ്ടായ വാക്ക് തര്‍ക്കം തമ്മില്‍ തല്ലില്‍ കലാശിക്കുകയായിരുന്നു. യുവാക്കള്‍ കയ്യില്‍ കിട്ടിയ വസ്തുക്കള്‍ ഉപയോഗിച്ച്‌ പരസ്പരം മര്‍ദ്ദിച്ചു. സംഭവം അറിഞ് പൊലീസ് സ്ഥലത്ത് എത്തിയതോടെ യുവാക്കള്‍ ഓടി രക്ഷപെട്ടു.

അതിനിടെയാണ് സംഘത്തിലെ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. മാനവീയം വീഥിയില്‍ നൈറ്റ് ലൈഫ് ആരംഭിച്ചതിന് പിന്നാലെ പല തവണ സംഘര്‍ഷങ്ങള്‍ നടന്നിരുന്നു. തുടര്‍ച്ചയായി ഉണ്ടാകുന്ന അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ മാനവീയത്ത് സുരക്ഷയും വര്‍ധിപ്പിച്ചിരുന്നു. അതിനിടെയാണ് വീടും യുവാക്കള്‍ തമ്മില്‍ തല്ലിയത്.

You may also like

error: Content is protected !!
Join Our WhatsApp Group