യുപിയില്‍ പ്രഭാത നടത്തത്തിനിടെ 28കാരൻ കുഴഞ്ഞുവീണ് മരിച്ചു. ബുലന്ദ്ഷഹറിലെ മദൻപൂർ സ്വദേശിയും രാഷ്ട്രീയ ലോക്ദള്‍ പാർട്ടി പ്രവർത്തകനുമായ അമിത് ചൗധരിയാണ് മരിച്ചത്.മദൻപൂർ ഗ്രാമത്തില്‍ ഞായറാഴ്ച രാവിലെയാണ് ദാരുണ സംഭവം.പ്രഭാത നടത്തത്തിന്റെ ഇടവേളയില്‍ റോഡില്‍ നില്‍ക്കവെ ഹൃദയാഘാതം അനുഭവപ്പെടുകയും പൊടുന്നനെ കുഴഞ്ഞുവീണ് മരിക്കുകയുമായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.
അമിത് റോഡരികില്‍ തന്റെ വീടിനു പുറത്ത് നില്‍ക്കുന്നതും ഈ സമയം എതിർദിശയിലൂടെ വരുന്നയാള്‍ തോളത്തുതട്ടി സൗഹൃദം പങ്കിട്ട് പോവുന്നതും ദൃശ്യങ്ങളില്‍ കാണാം.തുടർന്ന്, അമിത് റോഡിന്റെ മറുവശത്തേക്ക് തിരിയുന്നതും ശാരീരിക ബുദ്ധിമുട്ട് തോന്നി മതിലില്‍ താങ്ങിനില്‍ക്കാൻ ശ്രമിക്കുന്നതിനിടെ പെട്ടെന്ന് ബാലൻസ് നഷ്ടപ്പെടുകയും താഴെ വീഴുകയുമായിരുന്നു.അമിത് കുഴഞ്ഞുവീണതിനെത്തുടർന്ന് ഒരാള്‍ അയാളുടെ അടുത്തേക്ക് ഓടിവരികയും അയാളും മറ്റ് ചിലരും ചേർന്ന് എഴുന്നേല്‍പ്പിക്കാൻ ശ്രമിക്കുകയും ചെയ്തെങ്കിലും മരിച്ചിരുന്നു.
ദില്ലിയില്‍ നിന്നുള്ള യുവതി തന്റെ ഒരു ദിവസത്തെ യാത്ര എങ്ങനെ അവിസ്മരണീയമായ ഒരു അനുഭവമായി മാറി എന്നതിന്റെ അനുഭവം പങ്കുവച്ചതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.സ്മൃതി സാഹു എന്ന യുവതിയാണ് ലിങ്ക്ഡ്‌ഇന്നില്‍ ഹൃദയസ്പർശിയായ അനുഭവം പങ്കുവച്ചത്.ദില്ലിക്കാരിയായ സ്മൃതി സാഹു റാപ്പിഡോ ബുക്ക് ചെയ്തപ്പോള്‍ എത്തിയത് ഒരു വനിതാ റൈഡറാണ്. സ്മൃതിയുടെ കുറിപ്പിന് പിന്നാലെ റാപ്പിഡോ തന്നെ ഇതിനോട് പ്രതികരിച്ചിട്ടുണ്ട്.തന്റെ ഓഫീസ് ഷോപ്പിംഗ് യാത്ര കഴിഞ്ഞ ശേഷമാണ് സ്മൃതി സാഹു റാപ്പിഡോ റൈഡ് ബുക്ക് ചെയ്തത്.
തന്റെ റാപ്പിഡോ ഡ്രൈവർ ഒരു സ്ത്രീയാണെന്നത് ശ്രദ്ധയില്‍ പെട്ടപ്പോഴാണ്, അവർ യൂബർ റൈഡ് റദ്ദാക്കി പകരം റാപ്പിഡോയില്‍ തന്നെ പോകാൻ തീരുമാനിക്കുന്നതത്രെ. ആ തീരുമാനം തന്റെ ഏറ്റവും മികച്ച തീരുമാനങ്ങളില്‍ ഒന്നാണെന്നാണ് അവരിപ്പോള്‍ പറയുന്നത്.ജോളി പേഴ്സണ്‍’ എന്നാണ് സ്മൃതി സാഹു റാപ്പിഡോ റൈഡറെ വിശേഷിപ്പിക്കുന്നത്. അവർ ഭയങ്കര രസമുള്ള ആളായിരുന്നു എന്നും എന്നാല്‍ അവരുടെ ജീവിതകഥയാണ് തന്നെ ശരിക്കും അമ്ബരപ്പിച്ചത് എന്നും സ്മൃതി സാഹു പറയുന്നു. ഓരോ ചെറിയ നിമിഷങ്ങളെയും അവള്‍ എത്ര വില മതിക്കുന്നു എന്ന് കണ്ടാല്‍ തന്നെ അവള്‍ വളരെ കഠിനമായ നേരങ്ങളിലൂടെ കടന്നു പോയിട്ടുണ്ട് എന്ന് തനിക്ക് മനസിലാകും എന്നും അവർ കുറിക്കുന്നു.
ഒപ്പം യാത്രയിലുടനീളം അവള്‍ തന്നെ ശ്രദ്ധിച്ചിരുന്നു എന്നും വേഗത കൂടുതലല്ലോ തുടങ്ങിയ കാര്യങ്ങള്‍ ചോദിച്ചിരുന്നു എന്നും കുറിപ്പില്‍ പറയുന്നു. അവളൊരു ഷെഫ് ആയിരുന്നു. റൈഡ‍് ചെയ്യാനുള്ള ആഗ്രഹം കൊണ്ടാണ് റാപ്പിഡോയില്‍ ചേർന്നത്. എന്തൊരു ‘പൂക്കി’യാണവള്‍ എന്നും സ്മൃതി സാഹു കുറിക്കുന്നു.യുവതിയുടെ വിവരങ്ങളും സ്മൃതി പങ്കുവച്ചിട്ടുണ്ട്. അവരുടെ ഈ ദയവിനും സേവനത്തിനും അംഗീകാരം നല്‍കും എന്നാണ് റാപ്പിഡോ സ്മൃതി സാഹുവിന്റെ പോസ്റ്റിനോട് പ്രതികരിച്ചത്.