Home Featured ബെംഗളൂരു : പ്രത്യേക പരിശോധന ; പിടിയിലായത് 256 വ്യാജ ഡോക്ടർമാർ

ബെംഗളൂരു : പ്രത്യേക പരിശോധന ; പിടിയിലായത് 256 വ്യാജ ഡോക്ടർമാർ

by admin

ബെംഗളൂരു : വ്യാജഡോക്‌ടർമാരെ കണ്ടെത്താൻ കർണാടക ആരോഗ്യവകുപ്പ് നടത്തിയ പ്രത്യേകപരിശോധനയിൽ കഴിഞ്ഞ ഒരുവർഷത്തിൽ പിടിയിലായത് 256 പേർ. വിവിധ ക്ലിനിക്കുകളിലും ആശുപത്രികളിലും പ്രവർത്തിച്ചവരാണ് പിടിയിലായത്.വ്യാജഡോക്ടർമാർ നടത്തിയിരുന്ന 89 ക്ലിനിക്കുകൾ അടച്ചുപൂട്ടുകയുംചെയ്തു. അലോപ്പതി കൂടാതെ ആയുർവേദം, ഹോമിയോപ്പതി തുടങ്ങിയ ചികിത്സനടത്തിയ വ്യാജരും പിടിയിലായിട്ടുണ്ട്.

അഞ്ചുലക്ഷം രൂപ പിഴയും മൂന്നുവർഷംവരെ തടവുംലഭിക്കാവുന്ന കുറ്റമാണ് ഇവരുടെപേരിൽ ചുമത്തിയിരിക്കുന്നത്.ഏറ്റവും കൂടുതൽ വ്യാജഡോക്‌ടർമാർ പിടിയിലായത് കലബുറഗിയിൽനിന്നാണ്. ഇവിടെ 111 പേരാണ് പിടിയിലായത്. കോലാർ ജില്ലയിൽനിന്ന് 31 വ്യാജഡോക്ടർമാരും ചാമരാജ്നഗറിൽനിന്ന് 22 പേരും ബല്ലാരിയിൽനിന്ന് 15 പേരും ഹാവേരിയിൽനിന്ന് 13 പേരും പിടിയിലായി.മെഡിക്കൽപഠനം പാതിവഴിയിൽ ഉപേക്ഷിച്ചവരും പരീക്ഷവിജയിക്കാത്തവരും ഇക്കൂട്ടത്തിലുണ്ട്. നഴ്സിങ് കോഴ്സസ് വിജയിച്ചതിനുശേഷം ക്ലിനിക്ക് നടത്തിയവരുമുണ്ട്.

ചിത്രങ്ങള്‍ ദുരുപയോഗം ചെയ്യുന്നു’; ഐശ്വര്യ റായ് ഹൈക്കോടതിയില്‍

തന്റെ പേരും ചിത്രങ്ങളും ദുരുപയോഗം ചെയ്യുന്നു എന്ന് ചൂണ്ടിക്കാട്ടി ബോളിവുഡ് താരം ഐശ്വര്യ റായ് ഡല്‍ഹി ഹൈക്കോടതിയില്‍.മോര്‍ഫ് ചെയ്ത വീഡിയോകള്‍ പ്രചരിപ്പിക്കുന്നുണ്ട്. എഐ ചിത്രങ്ങളും പ്രചരിക്കുന്നു. വളരെ മോശമായ രീതിയിലും ഫോട്ടോകള്‍ പ്രചരിപ്പിക്കുന്നുഎന്നും ഇത് തടയണം എന്നുമാണ് നടിയുടെ ആവശ്യം.അനുവാദമില്ലാതെ ചിത്രങ്ങള്‍ പരസ്യങ്ങളില്‍ ഉപയോഗിക്കുന്നത് വിലക്കണമെന്നും നടിയുടെ ഹർജിയില്‍ പറയുന്നു.

ഐശ്വര്യ റായിയുടെ പബ്ലിസിറ്റി, വ്യക്തിത്വ അവകാശങ്ങള്‍ എന്നിവ നടപ്പാക്കാനാണ് ഹർജി നല്‍കിയതെന്ന് നടിയുടെ അഭിഭാഷകൻ സന്ദീപ് സേഥി കോടതിയെ അറിയിച്ചു.അനാവശ്യമായി നടിയുടെ ഫോട്ടോകള്‍ ഉപയോഗിക്കുന്ന വെബ്സൈറ്റുകളുടെ യുആര്‍എല്ലുകള്‍ നീക്കം ചെയ്യാൻ ഗൂഗിളിനോട് നിർദേശിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.അനധികൃതമായി നടിയുടെ ചിത്രങ്ങള്‍ ഉപയോഗിക്കുന്ന എല്ലാ സ്ഥാപനങ്ങള്‍ക്കെതിരെയും നടപടിയെടുക്കുമെന്ന് ഹൈക്കോടതി സൂചിപ്പിച്ചിട്ടുണ്ട്. ഈ വിഷയത്തില്‍ കൂടുതല്‍ ഉത്തരവുകള്‍ പിന്നീട് പുറപ്പെടുവിക്കുമെന്നും കോടതി വ്യക്തമാക്കി.

You may also like

error: Content is protected !!
Join Our WhatsApp Group