പ്രീമിയം സ്പോര്‍ട് യൂട്ടിലിറ്റി വാഹന(എസ് യു വി)മായ എക്സ് യു വി 700 വെറും ഒരു മണിക്കൂറിനകം കാല്‍ ലക്ഷത്തോളം ബുക്കിങ് വാരിക്കൂട്ടിയെന്നു നിര്‍മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര(എം ആന്‍ഡ് എം). 57 മിനിറ്റിനുള്ളില്‍ 25,000 എക്സ് യു വി 700 ബുക്ക് ചെയ്യപ്പെട്ടതോടെ എസ് യു വിക്കുള്ള ആദ്യ ദിനത്തിലെ ബുക്കിങ് നിര്‍ത്തിയതായും കമ്ബനി അറിയിച്ചു. ഇന്ത്യന്‍ വാഹന ചരിത്രത്തില്‍ തന്നെ ഏറ്റവും വേഗത്തില്‍ കാല്‍ ലക്ഷം ബുക്കിങ് ലഭിച്ച മോഡലായും എക്സ് യു വി 700’മാറിയതായി മഹീന്ദ്ര അവകാശപ്പെടുന്നു .
ആദ്യ 25,000 വാഹനങ്ങള്‍ക്കു പ്രഖ്യാപിച്ച ആകര്‍ഷകമായ പ്രാരംഭ വിലയാണ് ‘എക്സ് യു വി 700’ സ്വന്തമാക്കാന്‍ ഇത്രയേറെ തിരക്ക് സൃഷ്ടിച്ചതെന്നാണു വിലയിരുത്തല്‍. ആദ്യ ബാച്ചിന്റെ ബുക്കിങ് പൂര്‍ത്തിയാതോടെ വെള്ളിയാഴ്ച മുതല്‍ പുതിയ നിരക്കിലാവും അടുത്ത 25,000 ‘എക്സ് യു വി 700’ എസ് യു വികളുടെ വില്‍പ്പന. കമ്ബനി ഡീലര്‍ഷിപ്പുകള്‍ വഴിയും ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ മുഖേനയും ‘എക്സ് യു വി 700’ ബുക്ക് ചെയ്യാന്‍ എം ആന്‍ഡ് എം സൗകര്യം ഒരുക്കിയിട്ടുണ്ട്. ഡീസല്‍ വകഭേദങ്ങളെ അപേക്ഷിച്ച് പെട്രോള്‍ എന്‍ജിനുള്ള മോഡലുകളാവും ആദ്യം നിര്‍മിച്ചു നല്‍കുകയെന്നും കമ്ബനി പറയുന്നു .