കേരളത്തിന്റെ തൊട്ടടുത്തുള്ള സംസ്ഥാനങ്ങളില്‍ പുതിയ രണ്ടു വിമാനത്താവളങ്ങള്‍ വരാനുള്ള അണിയറ പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുകയാണ്.കര്‍ണാടകയിലെ ബെംഗളൂരു സൗത്തിലും തമിഴ്നാട്ടിലെ കൃഷ്ണഗിരി ജില്ലയിലുമാണ് വിമാനത്താവളങ്ങള്‍ വരാനുള്ള സാധ്യത കല്പിക്കപ്പെടുന്നത്. രണ്ട് സംസ്ഥാനങ്ങളും മത്സരബുദ്ധിയോടെയാണ് വിമാനത്താവളം യാഥാര്‍ത്ഥ്യമാക്കാനുള്ള നീക്കങ്ങള്‍ നടത്തുന്നത്.അതില്‍ കര്‍ണാടകയെക്കാള്‍ ഒരു പടി മുന്നില്‍ നില്‍ക്കുന്നത് തമിഴ്നാട് സര്‍ക്കാരാണ്. കൃഷ്ണഗിരി ജില്ലയിലെ ഹൊസൂരില്‍ രണ്ടായിരത്തോളം ഏക്കര്‍ ആണ് ഇതിനായി കണ്ടെത്തിയിരിക്കുന്നത്. വരുന്ന രണ്ടാഴ്ചക്കുള്ളില്‍ സൈറ്റ് ക്ലിയറന്‍സിനായി തമിഴ്നാട് സര്‍ക്കാര്‍ കേന്ദ്ര സിവില്‍ വ്യോമ മന്ത്രാലയത്തില്‍ അപേക്ഷിക്കും. അതേസമയം കര്‍ണാടക സര്‍ക്കാര്‍ ബംഗളൂരുവില്‍ അനുയോജ്യമായ സ്ഥലം കണ്ടെത്തി കഴിഞ്ഞതേയുള്ളൂ. ഇവിടെ ഇവിടെ സമഗ്രമായ പരിശോധന ഇനി നടത്താനുണ്ട്പ്രതിവര്ഷം മൂന്നു കോടിയിലേറെ യാത്രക്കാരെ കൈകാര്യം ചെയ്യാന്‍ ശേഷിയുള്ള ഒരു അന്താരാഷ്ട്ര വിമാനത്താവളം നിര്‍മിക്കാനാണ് തമിഴ്നാട് സര്‍ക്കാരിന്റെ പദ്ധതി. രണ്ടു തടസ്സങ്ങളാണ് തമിഴ്നാട് സര്‍ക്കാരിന്റെ മുന്നിലുള്ളത്. ഒന്ന് അടുത്തവര്‍ഷം നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പാണ്. തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം വരുന്നതിനുമുമ്ബ് അടുത്ത നാല് മാസത്തിനുള്ളില്‍ ഭൂമി ഏറ്റെടുക്കല്‍ പ്രക്രിയ ആരംഭിക്കാനാണ് സര്‍ക്കാരിന്റെ നീക്കം. കൃഷ്ണഗിരി ജില്ലാ ഭരണകൂടവും സ്ഥലം വികസിപ്പിക്കുന്നതിനുള്ള നടപടികള്‍ ആസൂത്രണം ചെയ്യുകയാണ്.വിമാനത്താവളം നിര്‍മിക്കാനായി കേന്ദ്രത്തില്‍ നന്ന് സൈറ്റ് ക്ലിയറന്‍സും തുടര്‍ന്ന് തത്വത്തില്‍ ഉള്ള അംഗീകാരവും ആവശ്യമാണ്. അടുത്തതായി അനുമതി വേണ്ടത് പ്രതിരോധ മന്ത്രാലയത്തില്‍ നിന്നാണ് വാണിജ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള വ്യോമാതിര്‍ത്തി നിയന്ത്രണങ്ങളില്‍ ഇളവ് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ എഴുതിയിട്ടുണ്ട്.അടുത്ത വെല്ലുവിളി ബെംഗളൂരു ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് കേന്ദ്രസര്‍ക്കാരും തമ്മിലുള്ള ഒരു കരാറാണ്. കൃഷ്ണഗിരി ജില്ലക്ക് സമീപമാണ് ബംഗളൂരു വിമാനത്താവളം. 2003 വരെ വിമാനത്താവളത്തിന്റെ 150 കിലോമീറ്റര്‍ ചുറ്റളവില്‍ മറ്റൊരു വിമാനത്താവളം പാടില്ലെന്ന കരാര്‍ കര്‍ണാടക സര്‍ക്കാരിന് കേന്ദ്ര സര്‍ക്കാരുമായി കരാറുണ്ട്. ഇതിനെതിരെ ഒരു നോ ഒബ്ജക്ഷന് സര്‍ട്ടിഫിക്കറ്റും വാങ്ങണം.