Home Featured ബെംഗളൂരു : സംസ്ഥാനത്ത് ഈ വർഷത്തെ കാലവർഷത്തിൽ ജീവൻ നഷ്‌ടമായത് 25 പേർക്ക്

ബെംഗളൂരു : സംസ്ഥാനത്ത് ഈ വർഷത്തെ കാലവർഷത്തിൽ ജീവൻ നഷ്‌ടമായത് 25 പേർക്ക്

by admin

ബെംഗളൂരു : സംസ്ഥാനത്ത് ഈ വർഷത്തെ കാലവർഷത്തിൽ ജീവൻ നഷ്‌ടമായത് 25 പേർക്ക്. 1.06 ലക്ഷം ഹെക്‌ടർ കൃഷിഭൂമി നഷ്ടമായി. 84 വീടുകൾ പൂർണമായും 2,077 വീടുകൾ ഭാഗികമായും നശിച്ചു. കാലവർഷക്കെടുതികൾ വിലയിരുത്താൻ ചേർന്ന മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിനുശേഷം മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് ഇക്കാര്യം അറിയിച്ചത്.മരിച്ചവർക്കുള്ള സഹായധനം വിതരണം ചെയ്തു.

വീട് പൂർണമായും തകർന്നവർക്ക് 1.20 ലക്ഷം രൂപ വീതവും ഭാഗികമായി തകർന്നവർക്ക് 50,000 രൂപവീതവും നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഒക്ടോബർ ഒന്നുമുതൽ 25 വരെ സംസ്ഥാനത്ത് 181 മില്ല മീറ്റർ മഴയാണ് ലഭിച്ചത്. ഇത് സാധാരയുള്ള മഴയേക്കാൾ 58 ശതമാനം അധികമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കടലില്‍ നിന്ന് ആകാശത്തേക്ക് നീണ്ട കുഴല്‍, ആദ്യം ഭയം പിന്നെ അത്ഭുതം; വിഴിഞ്ഞത്ത് വാട്ടര്‍ സ്പൗട്ട്.

വിഴിഞ്ഞം കടലില്‍ ആനക്കാല്‍ എന്ന വാട്ടർ സ്പൗട്ട് പ്രതിഭാസം. കടലില്‍ രൂപ്പപ്പെട്ട കുഴല്‍രൂപത്തിലുളള പ്രതിഭാസം കണ്ട് ചുഴലിക്കൊടുങ്കാറ്റെന്ന് തെറ്റിദ്ധരിച്ച്‌ മത്സ്യത്തൊഴിലാളികള്‍ ഭയപ്പാടിലായി.മീൻപിടിത്തത്തിന് പുറപ്പെട്ടവരും കരയിലേക്ക് വന്നവരും ഏറെ നേരം വളളങ്ങള്‍ നിർത്തി കടലില്‍ തന്നെ നോക്കി നിന്നു. പിന്നാലെ തുടർച്ചയായ കടല്‍ക്കാറ്റുമായതോടെ വിഴിഞ്ഞം മേഖലയിലെ നിവാസികളും ശരിക്കും അമ്ബരന്നു.

ബുധനാഴ്ച വൈകിട്ട് 4.50 -ഓടെയാണ് തീരത്ത് നിന്ന് ഏകദേശം അഞ്ച് നോട്ടിക്കല്‍ മൈല്‍ അകലെ നാട്ടുകാർ ആനക്കാല്‍ എന്നുവിളിക്കുന്ന വാട്ടർ സ്പൗട്ട് പ്രതിഭാസം രൂപപ്പെട്ടത്. ജലോപരിതലത്തില്‍ നിന്ന് ആകാശത്തേക്ക് നീണ്ട കുഴല്‍പോലെയും തൊട്ടുമുകളില്‍ കുമിളിന്റെ മുകള്‍ഭാഗംപോലുളള മേഘവും കൂടിച്ചേർന്നുളള രൂപത്തിലാണ് വാട്ടർ സ്പൗട്ട് പ്രത്യക്ഷമായത്.

25 മിനിട്ടോളം നിലനിന്നശേഷം വെളളത്തിന് മുകളില്‍ ആവിപോലെ സഞ്ചരിച്ച്‌ കാണാതായെന്നും മീൻപിടിത്ത തൊഴിലാളികള്‍ പറഞ്ഞു. തുടർന്ന് ഒരുമണിക്കൂറോളം ശക്തമായ മഴയുമുണ്ടായി. വിഴിഞ്ഞം കടലില്‍ തീരക്കടല്‍ ചേർന്ന് ആദ്യമായിട്ടാണ് തങ്ങള്‍ ആനക്കാല്‍ കാണുന്നതെന്ന് മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group