Home കേരളം കൊല്ലത്ത് വൻ മോഷണം: വീട്ടില്‍ സൂക്ഷിച്ചിരുന്ന 25 പവൻ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നു, സിസിടിവിയുടെ ഹാര്‍ഡ് ഡിസ്ക്കും മോഷ്ടിച്ചു

കൊല്ലത്ത് വൻ മോഷണം: വീട്ടില്‍ സൂക്ഷിച്ചിരുന്ന 25 പവൻ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നു, സിസിടിവിയുടെ ഹാര്‍ഡ് ഡിസ്ക്കും മോഷ്ടിച്ചു

by admin

കൊല്ലം : ചുണ്ട ഫില്ല്ഗിരിയില്‍ വൻ കവർച്ച. വീട്ടില്‍ സൂക്ഷിച്ചിരുന്ന 25 പവൻ സ്വർണ്ണാഭരണങ്ങള്‍ കവർന്നു. ചുണ്ട അയനിവിളയിലുളള സലീനയുടെ വീട്ടിലാണ് മോഷണം നടന്നത്.ജോലിക്ക് പോയിരുന്ന സലീന തിരികെ വീട്ടിലെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം പുറത്തറിഞ്ഞത്. ഉടൻ തന്നെ ബന്ധുവിനെ വിളിക്കുകയും തുടർന്ന് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. വീടിന്റെ പിൻഭാഗത്തെ ഗ്രില്‍ തകർത്ത് വാതില്‍ പൊളിച്ചാണ് മോഷ്ടാക്കള്‍ ഉള്ളില്‍ കടന്നത്. അലമാരകള്‍ തുറന്ന് സാധനങ്ങള്‍ വാരിവലിച്ചിട്ട് നിലയിലായിരുന്നു. സിസിടിവിയുടെ ഹാർഡ് ഡിസ്ക്കുള്‍പ്പെടെ മോഷ്ടാക്കള്‍ അപഹരിച്ചു. കടയ്ക്കല്‍ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. പ്രതികളെ കുറിച്ചുള്ള ചില സൂചനകള്‍ ലഭിച്ചതായാണ് വിവരം.

You may also like

error: Content is protected !!
Join Our WhatsApp Group