ബെംഗളൂരു: വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് സകലേഷ്തൂർ താലൂക്കിലെ ശിരാഡി ഘട്ടിലെ മാറനഹള്ളിക്ക് സമീപം രണ്ട് കെഎസ്ആർടിസി ബസുകൾ നേർക്കുനേർ കൂട്ടിയിടിച്ച് ഒരു ഡ്രൈവർ ഉൾപ്പെടെ 25 പേർക്ക് പരിക്കേറ്റു.ഒരു ബസ് ബെംഗളൂരുവിൽ നിന്ന് മംഗളൂരുവിലേക്കും മറ്റൊന്ന് ധർമ്മസ്ഥലയിൽ നിന്ന് മംഗളൂരുവിലേക്കും പോകുമ്പോഴാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ എട്ട് യാത്രക്കാർക്കും ബസ് ഡ്രൈവർമാരിൽ ഒരാൾക്കും ഗുരുതരമായി പരിക്കേറ്റു.
പരിക്കേറ്റ എല്ലാവരെയും സകലേഷ്തൂരിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. അപകടകാരണം അധികൃതർ അന്വേഷിച്ചുവരികയാണ്
ആശുപത്രിയില്‍ ചികിത്സതേടിയ യുവതിയെ മയക്കിക്കിടത്തി നഴ്സ് ബലാത്സംഗം ചെയ്തു; പ്രതിയെ 48 മണിക്കൂറിനുള്ളില്‍ പിടികൂടി പൊലീസ്
ആശുപത്രിയില്‍ ചികിത്സതേടിയ യുവതിയെ മയക്കിക്കിടത്തി നഴ്സ് ബലാത്സംഗം ചെയ്തു. ഉത്തർപ്രദേശിലെ ബല്‍റാംപൂർ ജില്ലയിലെ പച്ച്‌പേഡ്വയിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം.ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതിയെ യോഗേഷ് പാണ്ഡെ എന്ന നഴ്സാണ് മയക്കിക്കിടത്തിയ ശേഷം ബലാത്സംഗം ചെയ്തത്. ഇയാള്‍ ബലാത്സംഗം ചെയ്യുന്നതിനിടെ യുവതി ഉണർന്നതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.
യുവതിയുടചെ പരാതിയില്‍ യോഗേഷ് പാണ്ഡെയെ പൊലീസ് അറസ്റ്റ് ചെയ്തു.പൊലീസ് പറയുന്നതനുസരിച്ച്, ജൂലൈ 25 ന് രാത്രിയിലാണ് സംഭവം. പ്രദേശവാസിയായ സ്ത്രീയെ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. പുലർച്ചെ 4 മണിയോടെ ഈ സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന യോഗേഷ് യുവതിയെ മയക്കാനുള്ള മരുന്നുകുത്തിവച്ച് ബോധരഹിതയാക്കി. തുടർന്ന് ബലാത്സംഗം ചെയ്തു. ഈ ക്രൂരകൃത്യത്തിനിടെ യുവതി ബോധം വീണ്ടെടുക്കുകയും ബഹളം വച്ചതോടെ പ്രതി ഓടി രക്ഷപ്പെടുകയുമായിരുന്നു.
പിന്നീട് രഹസ്യ വിവരത്തെ തുടർന്ന് ഭത്തർ പാലത്തിന് സമീപം വെച്ചാണ് യോഗേഷ് പാണ്ഡെയെ അറസ്റ്റ് ചെയ്തത്. ഭാരതീയ ന്യായ സംഹിതയിലെ 64(2)e, 123 വകുപ്പുകള്‍ പ്രകാരം പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്. കേസില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് അറിയിച്ചു.ഭൈസാഹ്വയിലെ മധ്യനഗർ സ്വദേശിയാണ് അറസ്റ്റിലായ യോഗേഷ് പാണ്ഡെ. കുറ്റകൃത്യം നടന്ന് 48 മണിക്കൂറിനുള്ളില്‍ ഇയാളെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.