ഹൈദരാബാദ്: തെലങ്കാനയിലെ കാമറെഡ്ഡി ജില്ലയിൽ ഉറക്കത്തിനിടെ വൈദ്യുതാഘാതമേറ്റ 23കാരന് ദാരുണാന്ത്യം. മൊബൈൽ ഫോൺ ചാർജ് ചെയ്യാനായി കുത്തിവെച്ച യുവാവ് ഉറക്കത്തിനിടെ ചാർജിങ് വയറിൽ സ്പർശിച്ചതോടെയാണ് ഷോക്കേറ്റത്. ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച മലോത് അനിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ചയാണ് മരിച്ചത്.
മൂന്ന് വർഷം മുമ്പ് വിവാഹിതനായ അനിലിന് ഒന്നര വയസ് പ്രായമുള്ള കുട്ടിയുമുണ്ട്. കുടുംബത്തിന്റെ ഏക അത്താണി ആയിരുന്നു ഈ യുവാവ്. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. സമാനമായ മറ്റൊരു സംഭവത്തിൽ, കഴിഞ്ഞയാഴ്ച 40കാരൻ വാട്ടർ ഹീറ്ററിൽനിന്ന് ഷോക്കേറ്റ് മരിച്ചിരുന്നു.
വന്ദേഭാരത് കടന്നുപോകുന്നതിനിടെ ട്രാക്കിലേക്ക് വാഹനം കയറി; വന്‍ ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
വന്ദേഭാരത് കടന്നുപോകുന്നതിനിടെ ട്രാക്കിലേക്ക് വാഹനം കയറി. വന്‍ ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.ശനിയാഴ്ച ഉച്ചക്ക് 12.35 ഓടെ തിരുവനന്തപുരം-കാസര്‍കോട് വന്ദേഭാരത് ട്രെയിന്‍ കടന്നുപോകുന്നതിനിടെയാണ് സംഭവം. ട്രെയിന്‍ കടന്ന് വരുമ്ബോള്‍ പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷന്‍ ട്രാക്കില്‍ നിര്‍മ്മാണ പ്രവര്‍ത്തനത്തിനായി കൊണ്ടുവന്ന വാഹനം കയറുകയായിരുന്നു. ഉടന്‍ തന്നെ ലോക്കോ പൈലറ്റ് സഡന്‍ ബ്രേക്ക് ഇട്ടതിനാല്‍ വന്‍ അപകടം ഒഴിവായി.
അമൃത് ഭാരത് പദ്ധതിയില്‍ പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിര്‍മ്മാണം നടക്കുന്നുണ്ട്. ഇതിനായി കൊണ്ടുവന്ന കോണ്‍ക്രീറ്റ് മിക്‌സിംഗ് യന്ത്രമടങ്ങിയ വാഹനമാണ് ട്രാക്കിലേക്ക് കയറിയത്. വാഹനമോടിച്ച ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. ഇയാള്‍ക്ക് വാഹനം ഓടിക്കാനുള്ള ലൈസന്‍സില്ലെന്ന് ആര്‍പിഎഫ് -റെയില്‍വെ പൊലീസ് ഉദ്യോഗസ്ഥര്‍പറഞ്ഞു.