കലബുറുഗി ജില്ലയിലെ ജെവർഗിയില്‍ ബലാത്സംഗത്തെ തുടർന്ന് എട്ടാംക്ലാസ് വിദ്യാർഥിനിയായ 14കാരി ജീവനൊടുക്കി.പെണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയില്‍ ജെവർഗി ബസവേശ്വര നഗർ സ്വദേശി എ. മഹബൂബിനെ(21) പൊലീസ് അറസ്റ്റ് ചെയ്തു.പ്രണയം നടിച്ചാണ് യുവാവ് കുട്ടിയെ പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തെത്തുടർന്ന് അഖില ഭാരത വീരശൈവ മഹാസഭ അംഗങ്ങള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി. രണ്ടു മണിക്കൂർ ദേശീയ പാത ഉപരോധിച്ചു.സംസ്ഥാന സെക്രട്ടറി രാജശേഖർ സാഹു സിരി, ജേവർഗി, യാദ്രമി താലൂക്ക് പ്രസിഡന്റ് സിദ്ധു സാഹു അങ്ങാടി, മുൻ ജില്ലാ പഞ്ചായത്ത് അംഗം ബസവരാജ് പാട്ടീല്‍ നരിബോള്‍ തുടങ്ങിയവർ ജെവർഗിയിലെ അങ്കടേശ്വര് സർക്കിളില്‍ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നല്‍കി.
ഷണ്‍മുഖപ്പ ഹിരേഗൗഡ, ശരണബസവ കല്ല, രവി കൊളക്കൂറ, ഗുരുഗൗഡ മാലിപതില, സംഗഗൗഡ റദ്ദേവാഡഗി, ഭീംരയ് നാഗനൂർ, രവി കുളഗേരി, സിദ്ധു കെരൂര, മൊഹിനുദ്ദീൻ ഇനാംധർ, ഗുരുലിംഗയ്യ യാനഗുന്ത്ര, മല്ലികാർജുന്ത്ര, മല്ലികാർജുന്ത്ര, മല്ലികാർജുന്ത്ര, മല്ലികാർജുന്ത്ര, പാട്ടീല്‍ ഗുഡൂർ, സംഗഗൗഡ പാട്ടീല്‍, സിദ്ധു മദാരി, ബിഎച്ച് മാലിപാട്ടില്‍, അഖണ്ഡു ശിവാനി, അഖണ്ഡു ഹിരേഗൗഡ, അബ്ദുള്‍ റൗഫ് ഹവല്‍ദാർ, റഹിമാൻ പട്ടേല്‍, ഈശ്വർ ഹിപ്പരാഗി, മല്ലികാർജുൻ അദ്വാനി, ബെന്നെപ്പ കൊമ്ബിൻ, നാഗരാജ്, പരമാനന്ദ് യലഗോഡ്, ബസവരാജ് യലഗോഡ്,സാഗർ ബാഡിഗർ, വിശ്വനാഥ് ഹലിമാനി എന്നിവർ സംസാരിച്ചു.