Home Featured സഹോദരിയെ ലൈംഗികാതിക്രമത്തിനിരയാക്കി; പിതാവിനെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തി 21 കാരൻ

സഹോദരിയെ ലൈംഗികാതിക്രമത്തിനിരയാക്കി; പിതാവിനെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തി 21 കാരൻ

by admin

കർണാടകയില്‍ ഷോക്കേറ്റ് 58-കാരൻ മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. കർണാടകയിലെ കുനിഗല്‍ ടൗണില്‍ സ്വന്തം ഫാക്ടറിയില്‍ മരിച്ച നിലയിലാണ് 58 കാരനെ കണ്ടെത്തിയത്.മേയ് പത്തിനായിരുന്നു നാഗേഷ് എന്ന 58-കാരനെ ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിനെത്തുടർന്നാണ് പിതാവിന്റെ മരണത്തില്‍ 21-കാരനായ ധനുഷിനും സുഹൃത്തിനും പങ്കുണ്ടെന്ന സംശയത്തില്‍ ഇരുവരെയും പൊലീസ് പിടികൂടുന്നത്. പിതാവിനെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയ ശേഷം, അപകട മരണമെന്ന് വരുത്തി തീർക്കാൻ ഷോക്കേല്‍പ്പിക്കുകയായിരുന്നു.

പ്രാഥമിക നിഗമനത്തില്‍ മരണത്തില്‍ അസ്വഭാവികതകളൊന്നും കണ്ടെത്തിയിരുന്നില്ല. പിന്നീട് ഫാക്ടറിയുടെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമ്ബോഴാണ് പൊലീസിന് സംശയമുണ്ടാകുന്നത്. അന്വേഷണത്തില്‍ നാഗേഷിനെ ടൗവ്വല് കൊണ്ട് കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയ ശേഷം ഷോക്കേല്‍പ്പിച്ചതാണെന്ന് കണ്ടെത്തുകയായിരുന്നു. പൊലീസിനെ വഴി തെറ്റിക്കാനായിരുന്നു പ്രതികളുടെ ശ്രമം.ചോദ്യം ചെയ്യലില്‍ ഞെട്ടിപ്പിക്കുന്ന കാര്യങ്ങളാണ് പ്രതികള്‍ വെളിപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.

തന്റെ സഹോദരിയെ പിതാവ് ലൈംഗികാതിക്രമത്തിനിരയാക്കിയതാണ് കാെലയ്‌ക്ക് പിന്നിലെ കാരണമെന്ന് ധനുഷ് വെളിപ്പെടുത്തയെന്ന് പൊലീസ് വിശദീകരിച്ചു.അതേസമയം പൊലീസ് ഇക്കാര്യം വിശ്വാസത്തില്‍ എടുത്തിട്ടില്ല. സ്വത്ത് തർക്കവും കാരണമായി പറയപ്പെടുന്നുണ്ട്. പൊലീസ് എല്ലാ വശവും പരിശോധിക്കുമെന്ന് വ്യക്തമാക്കി

You may also like

error: Content is protected !!
Join Our WhatsApp Group