തിങ്കളാഴ്ച പുലർച്ചെ മൈസൂരിനടുത്ത് അർജുന ഹള്ളിക്ക് സമീപം ഉണ്ടായ വാഹനാപകടത്തിൽ രണ്ട് അധ്യാപകർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.ഗവൺമെന്റ് ഹൈസ്കൂൾ ഹെഡ് മാസ്റ്റർ സുരേഷ്, ജില്ലയിലെ നിരവധി സ്കൂളുകളിൽ ആയോധനകല പഠിപ്പിച്ചിരുന്ന രവിശങ്കർ എന്നിവരാണ് മരിച്ചത്.
പുലർച്ചെ ട്രക്കിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ബാലൻസ് തെറ്റിയായിരുന്നു സംഭവം. സുരേഷും രവിയും ചക്രത്തിനടിയിൽപ്പെട്ടപ്പോൾ അതേ ബൈക്കിലുണ്ടായിരുന്ന ഒരു കുട്ടി റോഡിന്റെ മറുവശത്ത് വീണതിനെത്തുടർന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു.