ഡല്‍ഹി: മള്‍ട്ടിപ്ലക്‌സ് ഭീമന്മാരായ ഐ-നോക്‌സും പിവിആറും ഒന്നായി. രണ്ട് കമ്ബനികളും ലയിച്ച് പിവിആര്‍ ഐ-നോക്‌സ് ലിമിറ്റഡ് രൂപീകരിച്ചു.രാജ്യത്ത് 1500ലധികം സ്‌ക്രീനുകളിലായാണ് ഇനി പിവിആര്‍ ഇനോക്‌സ് സിനിമ പ്രദര്‍ശനം നടത്തുക.
ഇരു കമ്ബനികളിലെയും ഷെയര്‍ഹോള്‍ഡര്‍മാരുടെ അംഗീകാരവും സെബി, സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് എന്നിവയുടെ അനുമതിയും ലഭിച്ചുകഴിയുമ്ബോള്‍ മാത്രമേ ലയനം പൂര്‍ത്തിയാകൂവെന്ന് പിവിആര്‍ ഐ-നോക്‌സ് അധികൃതര്‍ അറിയിച്ചു.രാജ്യത്തെ 109 നഗരങ്ങളിലായി 341 സ്ഥാപനങ്ങളില്‍ 1,546 സ്‌ക്രീനുകളാണ് പിവിആറിനും ഐ-നോക്‌സിനുമുള്ളത്.
ലയനം പൂര്‍ത്തിയായാലും നിലവില്‍ തുടരുന്ന പിവിആര്‍, ഐ-നോക്‌സ് സ്‌ക്രീനുകള്‍ അതേ പേരില്‍ തന്നെയാണ് തുടരുക. അജയ് ബിജ്‌ലിയായിരിക്കും പുതിയ കമ്ബനിയുടെ എംഡി. സഞ്ജയ് കുമാര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറാകും.