Home Featured 25 ലക്ഷത്തിന്‍റെ ഹഷീഷുമായി രണ്ട്​ മലയാളികള്‍ പിടിയില്‍

25 ലക്ഷത്തിന്‍റെ ഹഷീഷുമായി രണ്ട്​ മലയാളികള്‍ പിടിയില്‍

by admin

ബംഗളൂരു: 25 ലക്ഷം രൂപ വിലമതിക്കുന്ന 3.8 കിലോ ഹഷീഷ് വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച കാസര്‍കോട് സ്വദേശികളായ രണ്ടുപേരെ ബംഗളൂരു യൂനിറ്റ് നര്‍ക്കോടിക്സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍.സി.ബി) പിടികൂടി. കാസര്‍കോട് സ്വദേശികളായ ആര്‍. ഖാന്‍, എസ്. ഹുസൈന്‍ എന്നിവരാണ് പിടിയിലായത്.

രാജ്യാന്തര ലഹരികടത്ത് സംഘത്തില്‍ ഉള്‍പ്പെട്ടവരാണിവരെന്ന് എന്‍.സി.ബി അധികൃതര്‍ അറിയിച്ചു. കൊറിയറായി ഖത്തറിലെ ദോഹയിലേക്ക് ലഹരിമരുന്നായ ഹഷീഷ് അയക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇരുവരും പിടിയിലായത്.

കന്നഡഡികരുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്ത ആമസോണിനെതിരെ അന്വേഷണം നടത്തണമെന്ന് ഡി കെ ശിവകുമാര്‍

195 ചെറു ബാഗുകളിലായി 2.6 കിലോ ഹഷീഷ് കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ഇരുവരും പിടിയിലായത്. സ്കൂള്‍ ബാഗുകള്‍ക്കുള്ളിലായി ചെറിയ പോക്കറ്റ് ബാഗുകളിലാണ് ഹഷീഷ് ഒളിപ്പിച്ചിരുന്നത്. സ്കൂള്‍ ബാഗുകള്‍ കാര്‍ഡ് ബോര്‍ഡ് പെട്ടികളിലാക്കിയാണ് കൊറിയര്‍ അയക്കാന്‍ എത്തിച്ചത്.

കേരളത്തിൽ ലോക്ഡൗണ്‍ 16 വരെ നീട്ടി

കാസര്‍കോട് കേന്ദ്രമായുള്ള സംഘമാണ് ഇതിന് പിന്നിലെന്നും നേരത്തെയും സമാനമായ രീതിയില്‍ ഹഷീഷ് പിടികൂടിയിട്ടുണ്ടെന്നും എന്‍.സി.ബി അറിയിച്ചു. ദിവസങ്ങള്‍ക്ക് മുമ്ബ് സമാനമായ രീതിയില്‍ ദോഹയിലേക്ക് കടത്താന്‍ ശ്രമിച്ച 1.2 കിലോ ഹഷീഷ് എന്‍.സി.ബി പിടിച്ചെടുത്തിരുന്നു. തുടര്‍ന്ന് നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് സംഘം വീണ്ടും കാര്‍ഗോ വഴി പാര്‍സല്‍ അയക്കാന്‍ എത്തിയപ്പോള്‍ എന്‍.സി.ബി സംഘം പരിശോധന നടത്തി ഇരുവരെയും പിടികൂടിയത്. രണ്ടു ദിവസങ്ങളിലായാണ് ആകെ 3.8 കിലോ ഹഷീഷ് പിടിച്ചെടുത്തത്.

നേതൃമാറ്റമില്ല; കര്‍ണാടകയില്‍ യെദ്യൂരപ്പ മുഖ്യമന്ത്രിയായി തുടരും

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group