ബെംഗളൂരു: 35 ലക്ഷം രൂപ വിലവരുന്ന മയക്കുമരുന്നുകളുമായി രണ്ട് മലയാളികൾ ഉൾപ്പെടെ ആറ് പേരെ ബെംഗളൂരു ക്രൈം ബ്രാഞ്ചിന്റെ ആന്റി നാർകോട്ടിക് വിഭാഗം അറസ്റ്റ് ചെയ്തു.

മലയാളികളായ പി ബി ആദിത്വൻ (29), സി എസ് അഖിൽ കുമാർ (25), നൈജീരിയൻ സ്വദേശി ജോൺ ചുകാക്ക(30), ബംഗളൂരു സ്വദേശികളായ ഷെർവിൻ സുപ്രീത് ജോൺ (26), ഡൊമിനിക്ക് പോൾ (30), അൻകീത് എ കേശവ (26) എന്നിവരാണ് പിടിയിലായത്.
Corona Virus ചൈനയുടെ സൃഷ്ടി, തെളിവുകള്‍ നിരത്തി ശാസ്ത്രലോകം…!
400 എംഡിഎംഎ മരുന്നുകൾ, 76 എൽഎസ്ഡി പേപ്പർ, 6 മൊബൈൽ ഫോൺ, ഒരു കാർ, 2 ഇരുചക്രവാഹനങ്ങൾ, 5000 രൂപ എന്നിവ പോലീസ് ഇവരിൽ നിന്നും പിടിച്ചെടുത്തു. ബിറ്റ് കോയിൻ ഇടപാടിലൂടെ ഡാർക്ക് നെറ്റ് വഴി ഓൺലൈനായാണ് ഇവർ മയക്കുമരുന്നുകൾ സംഘടിപ്പിച്ചതെന്നും ലോക് ഡൗണായതിനാൽ രാവിലെ ആറ് മണി മുതൽ 10 മണിവരെയായിരുന്നു ഇവരുടെ ഇടപാടുകൾ എന്നും പോലീസ് പറഞ്ഞു. ആഡുകോഡി പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
കർണാടക ;ഇന്ന് പുതിയ 20628 കോവിഡ് കേസുകൾ -വിശദമായ കോവിഡ് റിപ്പോർട്ട് വായിക്കാം
