Home Featured മടിവാള-കോറമംഗല റോഡില്‍ യുവതിയെ പിന്തുടർന്ന് ആക്രമിക്കാൻ ശ്രമിച്ച യുവാക്കള്‍ അറസ്റ്റില്‍

മടിവാള-കോറമംഗല റോഡില്‍ യുവതിയെ പിന്തുടർന്ന് ആക്രമിക്കാൻ ശ്രമിച്ച യുവാക്കള്‍ അറസ്റ്റില്‍

by admin

ബംഗളൂരു: മടിവാള-കോറമംഗല റോഡില്‍ കാറില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിയെ ഉപദ്രവിച്ചതുമായി ബന്ധപ്പെട്ട് രണ്ട് ബൈക്ക് യാത്രികരെ പൊലീസ് അറസ്റ്റ് ചെയ്തു.

തേജസ്, ജഗന്നാഥ് എന്നിവരാണ് പിടിയിലായത്. ഇവരുടെ കൂടെയുണ്ടായിരുന്ന കണ്ണൻ എന്നയാള്‍ രക്ഷപ്പെട്ടു. തന്നെ മൂന്നുപേർ ബൈക്കില്‍ പിന്തുടർന്ന് ഉപദ്രവിക്കുന്നതായി യുവതി പൊലീസില്‍ വിളിച്ചറിയിക്കുകയായിരുന്നു. യുവാക്കളുടെ പരാക്രമം യുവതി വിഡിയോയില്‍ പകർത്തിയിരുന്നു.

കാർ ഓടിക്കൊണ്ടിരിക്കെ യുവാക്കള്‍ ഡോർ വലിച്ചുതുറക്കാൻ ശ്രമിക്കുന്നതടക്കം വിഡിയോയിലുണ്ട്. ഈ വിഡിയോ ദൃശ്യവും പ്രതികള്‍ സഞ്ചരിച്ച ബൈക്കിന്റെ നമ്ബറും പൊലീസിന് കൈമാറി. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ പൊലീസ് കണ്ടെത്തിയത്.

എവിടെ ഒറ്റപ്പെട്ടുപോയാലും 112 പോലീസ് ഹെൽപ്‌ലൈൻ

You may also like

error: Content is protected !!
Join Our WhatsApp Group