ബെംഗളൂരു: തമിഴ്നാട് തിരുപ്പത്തൂർ ആംപൂരിന് സമീപം വെള്ളങ്കി ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് പാസ്റ്റർമാർ മരിച്ചു. ദി പെന്തക്കോസ്ത് മിഷൻ സഭയുടെ ബെംഗളൂരു സെന്റർ പാസ്റ്റർ വിക്ടർ മോഹൻ (63), അസിസ്റ്റന്റ് പാസ്റ്റർ എ ദാവീദ് (53) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാത്രിയായിരുന്നു അപകടം. വാഹനമോടിച്ചിരുന്ന എൽഡർ സാംസൺ പരിക്കുകളോടെ രക്ഷപ്പെട്ടു. ഇദ്ദേഹത്തെ ആംബൂരിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സഭയുടെ ചെന്നൈയിലെ അഡയാർ ശുശ്രൂഷകൻ പാസ്റ്റർ പി. ജോൺസണിന്റെ ശവസംസ്കാര ശുശ്രൂഷയിൽ പങ്കെടുത്ത് ബെംഗളൂരുവിലേക്ക് മടങ്ങവേയാണ് അപകടം. ഇരുവരും സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു.
തമിഴ്നാട് ചെയ്യാർ പെരുംകട്ടൂർ സ്വദേശിയാണ് പാസ്റ്റർ വിക്ടർ മോഹൻ. കഴിഞ്ഞ മൂന്നര പതിറ്റാണ്ടോളം തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിൽ സഭയുടെ ശുശ്രൂഷകനും കൺവെൻഷൻ പ്രസംഗകനുമായിരുന്നു. പാസ്റ്റർ എ ദാവീദ് തിരുപ്പൂർ സ്വദേശിയാണ്. മൂന്ന് പതിറ്റാണ്ടോളം സഭയിലെ ശുശ്രൂഷകനാണ്.
മൃതദേഹങ്ങൾ ആംപൂർ സർക്കാർ ആശുപത്രിയിൽ പോസ്റ്റ് മോർട്ടം നടത്തിയ ശേഷം ബെംഗളൂരുവിലെത്തിച്ചു.ശവസംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് ഹെന്നൂർ – ബാഗലൂർ റോഡിലെ ഗാലഹള്ളി ടി.പി.എം. സഭാഹാളിലെ ശുശ്രൂഷകൾക്ക് ശേഷം ഹെഗ്ഡെ നഗർ സെമിത്തേരിയിൽ നടക്കും.
- വാഹനാപകടം; ദേശീയ പുരസ്കാര ജേതാവായ കന്നഡ നടന് സഞ്ചാരി വിജയ് മരിച്ചു
- രാജ്യത്തെ ആദ്യത്തെ ഡ്രോൺ ഉപയോഗിച്ചുള്ള മരുന്ന് വിതരണം ; പരീക്ഷണം ജൂണ്‍ 18 മുതല്‍ ബംഗളുരുവിൽ
- കർണാടക: ഇന്ന് കോവിഡ് റിപ്പോർട്ട് ചെയ്തത് 7819 പേർക്ക് ; ടിപിആർ 6.02
- വ്യാജ മൊബൈൽ ആപ്പ് വഴി 290 കോടിയുടെ നിക്ഷേപ തട്ടിപ്പ് ;മലയാളി ഉൾപ്പെടെ 9 പേർ അറസ്റ്റിൽ
- കേരളത്തില്‍ ഇന്ന് 11,584 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു, ടിപിആർ 12.24