Home Uncategorized ബെംഗളൂരു: ജോലി സ്ഥലത്ത് ലിഫ്റ്റ് തക‍ര്‍ന്ന് വീണ് 19കാരന് ദാരുണാന്ത്യം

ബെംഗളൂരു: ജോലി സ്ഥലത്ത് ലിഫ്റ്റ് തക‍ര്‍ന്ന് വീണ് 19കാരന് ദാരുണാന്ത്യം

by admin

ബെംഗളൂരു: ജോലി സ്ഥലത്ത് ലിഫ്റ്റ് തക‍ർന്ന് വീണ് 19കാരന് ദാരുണാന്ത്യം. കേക്ക് നിർമ്മാണ ഫാക്ടറിയില്‍ നിർമ്മാണ സാമഗ്രഹികള്‍ കെട്ടിടത്തിന്റെ പല നിലകളിലേക്ക് എത്തിക്കാൻ ഉപയോഗിക്കുന്ന ഹൈഡ്രോളിക് ലിഫ്റ്റ് 19കാരന്റ മുകളിലേക്ക് തക‍‍ർന്ന് വീണാണ് സംഭവം.ബെംഗളൂരുവിലെ ചിക്കജാലയിലെ ജസ്റ്റ് ബേക്ക് ബിന്ദു റസീപ്പീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കേക്ക് നി‍ർമ്മാണ് ഫാക്ടറിയിലാണ് സംഭവം.സംഭവത്തില്‍ സ്ഥാപന ഉടമയും ലിഫ്റ്റ് പ്രവർത്തിപ്പിച്ചിരുന്ന സ്ഥാപനവും ഫാക്ടറി ഇൻ ചാർജിനെതിരെയും പൊലീസ് കേസ് എടുത്തിട്ടുണ്ട്.

ആചാര്യ ലേ ഔട്ടിലെ ഭോപേന്ദ്ര ചൗധരിയാണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്. സംഭവത്തില്‍ ചിക്കജാല പൊലീസാണ് കേസ് എടുത്തിട്ടുള്ളത്. 19കാരന്റെ അടുത്ത ബന്ധു കഴിഞ്ഞ 9 വർഷമായി ഈ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്നു.ഇയാളുടെ പരാതിയിലാണ് പൊലീസ് കേസ് എടുത്തത്. മൂന്ന് നിലയുള്ള കെട്ടിടത്തിലെ രണ്ടാം നിലയിലായിരുന്നു 19കാരൻ ജോലി ചെയ്തിരുന്നത്. കേക്ക് നിർമ്മാണ സാമഗ്രഹികള്‍ മൂന്നാം നിലയിലേക്ക് കൊണ്ടുപോവുന്നതിനിടെ ഹൈഡ്രോളിക് ലിഫ്റ്റ് പെട്ടത്ത് തകരുകയായിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group