ബെംഗളൂരുവിൽ വെള്ളിയാഴ്ച അഞ്ചുമണിക്കൂറിനിടെ ഗതാഗത നിയമലംഘനത്തിന് ട്രാഫിക് പോലീസ് രജിസ്റ്റർ ചെയ്തത് 1757 കേസുകൾ. 88.6 ലക്ഷംരൂപ പിഴയും ഈടാക്കി. രാവിലെ 11 മുതൽ വൈകീട്ട് നാലുവരെയായിരുന്നു പ്രത്യേക പരിശോധന നടത്തിയത്.തെറ്റായ ദിശയിൽ വാഹനമോടിച്ചതിനാണ് കൂടുതൽപ്പേരും പിടിയിലായത്. 730 കേസുകളാണ് ഇത്തരത്തിൽ രജിസ്റ്റർചെയ്തത്.ഹെൽമെറ്റില്ലാതെ ഇരുചക്രവാഹനമോടിച്ചതിന് 718 കേസുകൾ രജിസ്റ്റർചെയ്തു.
കാണാതായ ഭാര്യയെ തിരഞ്ഞ് നടന്നത് ദിവസങ്ങള്‍; കിടന്നുറങ്ങിയ സോഫയ്‌ക്കടിയില്‍ മൃതദേഹം കണ്ട് ഞെട്ടി ഭര്‍ത്താവ്, അന്വേഷണം ആരംഭിച്ച് പൊലീസ്
കാണാതായ യുവതിയുടെ മൃതദേഹം സോഫയ്‌ക്കടിയില്‍ തിരുകിയ നിലയില്‍. പൂനെയിലാണ് സംഭവം. രണ്ട് ദിവസമായി ഭാര്യയെ കണ്ടെത്താനുള്ള തെരച്ചിലായിരുന്നു ക്യാബ് ഡ്രൈവറായ ഉമേഷ്.ഇതിനിടെ അപ്രതീക്ഷിതമായി സോഫയ്‌ക്കടിയില്‍ നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ ഫുർസുങ്കി പൊലീസ് അന്വേഷണം ആരംഭിച്ചു.സ്വപ്നാലി ഉമേഷ് പവാറി(24) നെയാണ് കൊലചെയ്യപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ക്യാബ് ഡ്രൈവറായി ജോലി ചെയ്യുന്ന ഉമേഷ് നവംബർ 7 നാണ് അവസാനമായി ഭാര്യയുമായി ഫോണില്‍ സംസാരിച്ചത്. ഇതിന് പിന്നാലെ ഫോണ്‍ സ്വിച്ച് ഓഫ് ആവുകയായിരുന്നു. ജോലിക്ക് ശേഷം വീട്ടില്‍ മടങ്ങിയെത്തിയപ്പോള്‍ ഭാര്യയെ കാണാനില്ലെന്ന് മനസിലായി.
തുടർന്നുള്ള രണ്ട് ദിവസങ്ങളിലും ഉമേഷ് പലയിടങ്ങളിലും സ്വപ്നാലിയെ തിരഞ്ഞുനടന്നെങ്കിലും കണ്ടെത്താനായില്ല .വീട്ടില്‍ നിന്നും വിലപിടിപ്പുള്ള സ്വർണാഭരണങ്ങള്‍ നഷ്ടപ്പെട്ടതായി ശ്രദ്ധയില്‍പ്പെട്ട ഇയാള്‍ സോഫയ്‌ക്കുള്ളിലെ സ്റ്റോറേജ് സ്പെയ്സ് തുറന്ന് പരിശോധിച്ചപ്പോഴാണ് ഭാര്യയുടെ മൃതദേഹം കണ്ടെത്തുന്നത്. സംഭവത്തില്‍ കേസെടുത്ത ഫുർസുങ്കി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്വപ്നാലിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ കഴുത്ത് ഞെരിച്ചതാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചിയതായി പൊലീസ് പറഞ്ഞു. ദമ്ബതികളുടെ വീട്ടില്‍ സ്ഥിരമായി വരുന്ന ഒരു വ്യക്തിയെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.