Home Featured ബെംഗളൂരു: പ്രണയബന്ധം ഒഴിവാക്കില്ലെന്ന് മകള്‍; 18 വയസ്സുകാരിയെ പിതാവ് മരത്തടികൊണ്ട് അടിച്ചുകൊന്നു

ബെംഗളൂരു: പ്രണയബന്ധം ഒഴിവാക്കില്ലെന്ന് മകള്‍; 18 വയസ്സുകാരിയെ പിതാവ് മരത്തടികൊണ്ട് അടിച്ചുകൊന്നു

by admin

ബെംഗളൂരു: പ്രണയ ബന്ധം ഒഴിവാക്കില്ലെന്ന നിലപാടെടുത്ത 18 വയസ്സുകാരിയെ പിതാവ് മരത്തടികൊണ്ട് അടിച്ചുകൊന്നു.പെണ്‍കുട്ടി, കുടുംബാംഗങ്ങള്‍ വീട്ടിലില്ലാത്ത സമയത്താണ് തനിക്കൊരു പ്രണയമുണ്ടെന്ന് പിതാവിനെ അറിയിച്ചത്. ഇതറിഞ്ഞ പിതാവും പെണ്‍കുട്ടിയും തമ്മില്‍ വാക്കുതർക്കമുണ്ടായി.സുഹൃത്തിനെ വിവാഹം ചെയ്യാൻ അനുവദിക്കണമെന്നും ബന്ധത്തില്‍ നിന്നു പിന്മാറില്ലെന്നും പെണ്‍കുട്ടി അറിയിച്ചതോടെ പിതാവ് മരത്തടികൊണ്ട് പെണ്‍കുട്ടിയെ മർദ്ദിക്കുകയായിരുന്നു.

ഗുരുതരമായി പരുക്കേറ്റ പെണ്‍കുട്ടി അപ്പോള്‍ തന്നെ മരണമടഞ്ഞു. ബീദറില്‍ തന്നെ, ഇതരജാതിക്കാരിയായ പെണ്‍കുട്ടിയെ പ്രണയിച്ച ദലിത് വിദ്യാർത്ഥിയെ പെണ്‍കുട്ടിയുടെ സഹോദരനും പിതാവും ചേർന്ന് കഴിഞ്ഞ മാസം കൊലപ്പെടുത്തിയിരുന്നു.

വയനാട് വീണ്ടും കടുവ ഇറങ്ങി; തലപ്പുഴയില്‍ ജനവാസ മേഖലയില്‍ കടുവയെയും രണ്ട് കുട്ടികളെയും കണ്ടതായി സ്ഥിരീകരണം

വയനാട്‌ ജനവാസ മേഖലയില്‍ കടുവ സാന്നിധ്യം റിപ്പോർട്ട്‌ ചെയ്തു. മാനന്തവാടി തലപ്പുഴയിലാണ് കടുവയുടെ കാല്‍പാടുകള്‍ കണ്ടത്.പ്രദേശത്ത് കണ്ടെത്തിയ കാല്‍പാടുകള്‍ കടുവയുടേതെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു. വാഴത്തോട്ടത്തില്‍ കടുവയെയും രണ്ട് കുട്ടികളെയും കണ്ടതായി നാട്ടുകാർ പറഞ്ഞു. സ്ഥലത്ത് പുല്ലരിയാൻ വന്നവരാണ് ആദ്യം കടുവയെ കണ്ടത്. കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതിനെ തുടർന്ന് തലപ്പുഴയും പരിസര പ്രദേശങ്ങളും ആശങ്കയിലാണ്. വനംവകുപ്പ് അധികൃതർ എത്തിയാണ് കാല്‍പാടുകള്‍ കടുവയുടേതെന്ന് സ്ഥിരീകരിച്ചത്.

സംഭവത്തെ തുടർന്ന് പ്രദേശത്ത് നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചു. വനംവകുപ്പ് സ്ഥലത്ത് പട്രോളിംഗ് ശക്തമാക്കി. കണ്ണോത്തുമല, കാട്ടേരിക്കുന്ന്, കമ്ബിപ്പാലം, ഇടിക്കര, പത്താം നമ്ബര്‍, പുതിയിടം തുടങ്ങിയ പ്രദേശങ്ങള്‍ കുറച്ചു നാളുകളായി കടുവ ഭീതിയിലാണ്. വയനാട് കുറുക്കന്‍ മൂല കാവേരി പൊയിലില്‍ വനഭാഗത്തോട് ചേര്‍ന്ന ജനവാസ മേഖലയില്‍ മുമ്ബ് കടുവയെ കണ്ടെന്ന് സൂചന കിട്ടിയിരുന്നു. പ്രദേശവാസിയായ ലക്ഷ്മിയുടെ വീട്ടിലെ വളര്‍ത്തു നായയെ കടുവ ആക്രമിക്കുകയും ചെയ്തിരുന്നു. ശബ്ദം കേട്ട് പുറത്തിറങ്ങിയ കുടുംബത്തിന് മുന്നിലൂടെ നായയെ കടിച്ചെടുത്ത് കടുവ ഓടുകയായിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group