Home തിരഞ്ഞെടുത്ത വാർത്തകൾ ലൈംഗികാതിക്രമം എതിര്‍ത്തതോടെ കൊലപാതകം”; 34കാരിയായ ബെംഗളൂരു ടെക്കിയുടെ മരണത്തില്‍ 18കാരൻ പിടിയില്‍

ലൈംഗികാതിക്രമം എതിര്‍ത്തതോടെ കൊലപാതകം”; 34കാരിയായ ബെംഗളൂരു ടെക്കിയുടെ മരണത്തില്‍ 18കാരൻ പിടിയില്‍

by admin

ബെംഗളൂരു: 34കാരിയായ സോഫ്റ്റ്‌വെയർ എഞ്ചിനീയറുടെ മരണത്തില്‍ 18കാരൻ പിടിയില്‍. കഴിഞ്ഞ ആഴ്ചയാണ് 34 കാരിയായ ഷർമിള ഡികെയെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.ലൈംഗികാതിക്രമം തടയാൻ ശ്രമിച്ച ഷർമിളയെ യുവാവ് കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറയുന്നു.ജനുവരി 3നാണ് ഷർമിള ഡികെയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അന്നേ ദിവസം രാമമൂർത്തി നഗറിലെ സുബ്രഹ്മണി ലേഔട്ടിലുള്ള അപ്പാർട്ട്മെന്റില്‍ തീപിടുത്തമുണ്ടായിരുന്നു. ആക്സെഞ്ചറില്‍ ജോലി ചെയ്തിരുന്ന ഇവർ ശ്വാസംമുട്ടി മരിച്ചതാണെന്നായിരുന്നു പൊലീസ് ആദ്യം സംശയിച്ചിരുന്നത്.സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം നടക്കവെയാണ് അയല്‍വാസിയായ 18കാരനിലേക്ക് പൊലീസ് എത്തിചേരുന്നത്.ഷർമിളയുടെ വീടിനോട് ചേർന്നുള്ള വീട്ടില്‍ താമസിച്ചിരുന്ന കർണാല്‍ കുറൈ എന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ചോദ്യം ചെയ്യലില്‍ കർണാല്‍ കുറ്റം സമ്മതിച്ചു.ജനുവരി 3ന് ഷർമിളയുടെ വീടിൻ്റെ സ്ലൈഡിങ് വിൻഡോയിലൂടെ യുവാവ് അകത്തുകയറുകയായിരുന്നു. ലൈംഗികാതിക്രമത്തിന് ശ്രമിച്ചപ്പോള്‍, ഷർമിള എതിർത്തു. ഇതോടെ പ്രതി യുവതിയുടെ വായും മൂക്കും മൂടിക്കെട്ടി. തെളിവുകള്‍ നശിപ്പിക്കാനുള്ള ശ്രമത്തില്‍ പ്രതി ഇരയുടെ വസ്ത്രങ്ങളും മറ്റും കിടപ്പുമുറിയിലെ മെത്തയില്‍ വച്ച ശേഷം തീകൊളുത്തി ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. രക്ഷപ്പെടുന്നതിനിടെ ഷർമിളയുടെ മൊബൈല്‍ ഫോണും മോഷ്ടിച്ചതായി ആരോപണമുണ്ട്. കേസില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്.

You may also like

error: Content is protected !!
Join Our WhatsApp Group