പരീക്ഷ എഴുതാതിരിക്കാൻ 17-കാരൻ സഞ്ചരിച്ചത് 2000 കിലോമീറ്റർ. ഡല്‍ഹിയില്‍ നിന്ന് വീട് വിട്ടിറങ്ങി ബംഗളൂരു വഴി തമിഴ്‌നാട്ടിലേക്ക് യാത്ര ചെയ്യുകയായിരുന്നു.11-ാം ക്ലാസ് വിദ്യാർഥിയാണ് പരീക്ഷഭയത്താല്‍ വീടുവിട്ടിറങ്ങിയത്.കൗമാരക്കാരൻ ആദ്യം ബംഗളൂരുവിലേക്ക് ട്രെയിൻ കയറുകയും തുടർന്ന് ബസിലും ഓട്ടോറിക്ഷയിലും യാത്ര ചെയ്ത് തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയില്‍ എത്തുകയുമായിരുന്നു. വിദ്യാർഥി കൃഷ്ണഗിരിയില്‍ കെട്ടിട നിർമാണ തൊഴിലാളിയായി ജോലി ചെയ്യാനും ആരംഭിച്ചിരുന്നു.
ഫെബ്രുവരി 21ന് പിതാവ് കുട്ടിയെ കാണാനില്ലെന്ന് പരാതി നല്‍കിയിരുന്നതായി ഡല്‍ഹി പൊലീസ് ക്രൈംബ്രാഞ്ചിലെ ഡി.സി.പി വിക്രം സിങ് പറഞ്ഞു. മകൻ വീട് വിട്ടുപോയെന്നും അവനെ അന്വേഷിക്കരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട് സന്ദേശം അയച്ചെന്നും പിതാവ് അറിയിച്ചു. പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും കുട്ടിയെ കണ്ടെത്താൻ പ്രത്യേക സംഘം രൂപീകരിക്കുകയും ചെയ്തു.
അന്വേഷണത്തിനിടെ കുട്ടി തമിഴ്‌നാട്ടില്‍ ഉണ്ടെന്ന് കണ്ടെത്തുകയായിരുന്നു. കുട്ടി ബംഗളൂരുവിലേക്ക് പോയെന്ന് കണ്ടെത്തിയ പൊലീസ് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി ഒരു സംഘത്തെ അയച്ചു. അവിടെ നിന്നാണ് തമിഴ്നാട്ടിലെ നിർമാണ സ്ഥലത്തേക്ക് പൊലീസിന് എത്താനായത്. കുട്ടിയെ പൊലീസ് മാതാപിതാക്കള്‍ക്ക് കൈമാറി.
റെയ്ഡിനെത്തിയ പൊലീസുദ്യോഗസ്ഥൻ തലയില്‍ ചവിട്ടി; ഒരു മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം; കൊലപാതകമെന്ന് കുടുംബം
റെയ്ഡിനിടെ ഒരു മാസം പ്രായമായ കുഞ്ഞ് ചവിട്ടേറ്റ് മരിച്ച സംഭവത്തില്‍ പൊലീസുദ്യോഗസ്ഥനെതിരെ കേസ്. അല്‍വാർ സ്വദേശി ഇമ്രാൻ ഖാന്റെ ഒരു മാസം പ്രായമായ കുഞ്ഞാണ് മരിച്ചത്.റെയ്ഡ് എന്ന പേരില്‍ പുലർച്ചെ വീട്ടിലെത്തിയ പൊലീസ് ഉറങ്ങിക്കിടക്കുകയായിരുന്ന കുഞ്ഞിന്റെ തലയില്‍ ചവിട്ടുകയായിരുന്നു. കുഞ്ഞ് തത്ക്ഷണം മരിച്ചു.രാജസ്ഥാനിലെ അല്‍വാറിലായിരുന്നു സംഭവം. കഴിഞ്ഞ ദിവസം പുലർച്ചെ ആറ് മണിയോടെയാണ് പൊലീസുദ്യോഗസ്ഥർ റെയ്ഡ് എന്ന പേരില്‍ ഇമ്രാൻ്റെ വീട്ടിലെത്തുന്നത്. പിന്നാലെ ഉറങ്ങിക്കിടക്കുകയായിരുന്ന ഇമ്രാനെയും ഭാര്യയെയും വീടിന് പുറത്താക്കി. ഇതിനിടെയാണ് കുഞ്ഞിന്റെ തലയില്‍ പൊലീസുകാരൻ ചവിട്ടുന്നത്.
കുഞ്ഞിനൊപ്പം ഞാൻ കട്ടിലില്‍ കിടക്കുകയായിരുന്നു. പെട്ടെന്നാണ് പൊലീസുകാർ വീട്ടിലെത്തിയത്. അവർ എന്നെ കട്ടിലില്‍ നിന്ന് വലിച്ചിട്ട ശേഷം മുറിയില്‍ നിന്ന് പുറത്താക്കി. ഭർത്താവിനേയും മുറിയില്‍ നിന്ന് പുറത്താക്കി. ഇതിന് പിന്നാലെ പൊലീസുദ്യോഗസ്ഥൻ കുഞ്ഞിനെ തലയില്‍ ചവിട്ടി കൊലപ്പെടുത്തുകയായിരുന്നു., ഇത് കൊലപാതകമാണ്.ഞങ്ങള്‍ക്ക് നീതി ലഭിക്കണം’, ഇമ്രാന്റെ ഭാര്യ റാസിദയെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തു.
സംഭവത്തിന് പിന്നാലെ പ്രതിയായ പൊലീസുകാരനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതോടെ ആരോപണ വിധേയനായ പൊലീസുദ്യോഗസ്ഥനെതിരെ കേസെടുത്തിട്ടുണ്ട്. ഇയാളെ കണ്ടെത്താനായിട്ടില്ലെന്നാണ് റിപ്പോർട്ട്.ഓണ്‍ലൈൻ സാമ്ബത്തിക തട്ടിപ്പ് നടത്തി എന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് ഇമ്രാന്റെ വീട്ടിലെത്തിയത്. എന്നാല്‍ ഇമ്രാന്റെ പേര് എഫ്‌ഐആറില്‍ ഉണ്ടായിരുന്നില്ലെന്ന് അല്‍വാർ എസ്പി സഞ്ജീവ് നയ്ൻ വ്യക്തമാക്കി. സാമ്ബത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് തനിക്ക് ബന്ധമില്ലെന്ന് ഇമ്രാനും പറഞ്ഞു.
അതേസമയം സാമ്ബത്തിക തട്ടിപ്പിന്റെ പേരില്‍ സംസ്ഥാനത്ത് പൊലീസുകാർ സാധാരണക്കാരായ ജനങ്ങളെ പീഡിപ്പിക്കുകയാണെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് ടീക്കാറാം ജുള്ളി പറഞ്ഞു. റെയ്ഡ് എന്ന വ്യാജേനെയെത്തി ജനങ്ങളുടെ പണം കവരുകയാണ് പൊലീസ്. വിഷയത്തില്‍ മുഖ്യമന്ത്രി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.