മൈസൂരു : ചിക്കമഗളൂരുവിൽ പശുവിൻ്റെ വാലിന് തീയിട്ട 16-കാരന്റെപേരിൽ ബസവഹനഹള്ളി പോലീസ് കേസെടുത്തു. ഞായറാഴ്‌ച വൈകീട്ട് വിജയപുരയിലാണ് സംഭവം. റോഡരികിൽ നിൽക്കുകയായിരുന്ന പശുവിന്റെ വാലിന് 16-കാരൻ തീയിടുകയായിരുന്നു. പശുവിൻ്റെ കരച്ചിൽകേട്ടെത്തിയ നാട്ടുകാരാണ് തീയണച്ചത്. ഇതിനിടെ, സ്ഥലത്തുണ്ടായിരുന്ന പ്രാദേശിക ഹിന്ദുസംഘടനാ പ്രവർത്തകർ ബാലനെ മർദിച്ചു. തന്റെ മകനെ മർദിച്ചെന്ന കുട്ടിയുടെ അമ്മയുടെ പരാതിയിൽ പോലീസ് ഹിന്ദുസംഘടനാ പ്രവർത്തകരുടെപേരിലും കേസെടുത്തു.
സ്ട്രോക്കിന്റെ ലക്ഷണങ്ങള്‍; മഅ്ദനിയെ ഐസിയുവിലേക്ക് മാറ്റി
ആരോഗ്യപ്രയാസങ്ങളെ തുടര്‍ന്ന് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയെ നിരീക്ഷണത്തിനായി തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി.സ്ട്രോക്കിന്റെ ലക്ഷണങ്ങള്‍ കണ്ടതിനാലാണ് ഐസിയുവിലേക്ക് മാറ്റിയത്. ആശങ്കപ്പെടാനില്ല എന്നാണ് മെഡിക്കല്‍ ടീം അറിയിക്കുന്നത്. ഭാര്യ സൂഫിയ മഅ്ദനി, പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് റജീബും മറ്റ് പാര്‍ട്ടി നേതാക്കളും ആശുപത്രിയില്‍ ഉണ്ട്.
വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ശേഷം എറണാകുളത്തെ വസതിയില്‍ വിശ്രമത്തിലായിരുന്ന മഅ്ദനി. കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന വൃക്ക മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ശേഷം ദീർഘകാലം വിവിധ രോഗങ്ങള്‍ക്ക് ചികിത്സ തേടിയിരുന്നു. തുടർന്ന് ഡോക്ടർമാരുടെ കർശന നിരീക്ഷണത്തില്‍ വീട്ടില്‍ തുടരുകയായിരുന്നു അദ്ദേഹം.