Home Featured നമ്മ മെട്രോ: വരുന്നത് 16 ഇന്റര്‍ചേഞ്ച് സ്റ്റേഷനുകള്‍

നമ്മ മെട്രോ: വരുന്നത് 16 ഇന്റര്‍ചേഞ്ച് സ്റ്റേഷനുകള്‍

by admin

ബംഗളൂരു: നമ്മ മെട്രോയുടെ രണ്ട്, മൂന്ന് ഘട്ട നിർമാണപ്രവർത്തനങ്ങള്‍ പൂർത്തിയാകുന്നതോടെ വരുന്നത് 16 ഇന്റർചേഞ്ച് സ്റ്റേഷനുകള്‍. നിലവില്‍ പർപ്ള്‍, ഗ്രീൻ ലൈനുകളെ ബന്ധിപ്പിക്കുന്ന ഏക ഇന്റർചേഞ്ച് സ്റ്റേഷനായ മെജസ്റ്റികിന് പുറമെയാണിത്. ഇരു ലൈനുകളില്‍ നിന്നും പരസ്പരം മാറിക്കയറാൻ മാത്രം 50,000ത്തോളം യാത്രക്കാരാണ് മെജസ്റ്റിക് സ്റ്റേഷൻ ഉപയോഗപ്പെടുത്തുന്നത് എന്നാണ് കണക്ക്.

ഏത് ലൈനിലേക്കും എളുപ്പത്തില്‍ യാത്ര ചെയ്യാൻ സൗകര്യമൊരുക്കി പരമാവധി യാത്രക്കാരെ മെട്രോ ഉപയോഗിക്കാൻ പ്രേരിപ്പിക്കുകയാണ് ലക്ഷ്യമെന്നും ഈ സ്റ്റേഷനുകള്‍ പർപ്ള്‍, ഗ്രീൻ, യെല്ലോ, പിങ്ക്, ബ്ലൂ ലൈനുകളെ തമ്മില്‍ പരസ്പരം ബന്ധിപ്പിക്കുന്നവയായിരിക്കുമെന്നും മെട്രോ ഉദ്യോഗസ്ഥർ പറഞ്ഞു. ബന്നാർഘട്ട റോഡിലെ മള്‍ട്ടി ലെവല്‍ ഇന്റർചേഞ്ച് സ്റ്റേഷനായ ജയദേവ ജങ്ഷൻ ഈ വർഷം അവസാനത്തോടെ നിർമാണം പൂർത്തിയാവും.

ആർ.വി റോഡ്- ബൊമ്മസാന്ദ്ര യെല്ലോ ലൈനിനെയും കലെന അഗ്രഹാര-നാഗവര പിങ്ക് ലൈനിനെയും ബന്ധിപ്പിക്കുന്ന ജയദേവ സ്റ്റേഷനാണ് രാജ്യത്തെ ഏറ്റവും ഉയരം കൂടിയ സ്റ്റേഷൻ.

ഇന്റർചേഞ്ച് സ്റ്റേഷനുകള്‍

ജയദേവ ജങ്ഷൻ, എം.ജി റോഡ്, കെ.ആർ പുരം, ഹൊസഹള്ളി, മൈസൂരു റോഡ്, പീനിയ, ആർ.വി റോഡ്, ജെ.പി നഗർ, ജെ.പി നഗർ ഫോർത്ത് സ്റ്റേജ്, ഡയറി സർക്ക്ള്‍, നാഗവര, കെമ്ബപുര, ഹെബ്ബാള്‍, അഗര, സെൻട്രല്‍ സില്‍ക്ക് ബോർഡ്, സുമ്മനഹള്ളി ക്രോസ്

You may also like

error: Content is protected !!
Join Our WhatsApp Group